പനജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. എഫ് സി ഗോവയ്ക്കെതിരേ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കേരളം ഗോവയെ തകര്‍ത്തത്. റാഫിയും ബെല്‍ഫോര്‍ട്ടുമാണ് കേരളത്തിനായി ഗോളുകള്‍ നേടിയത്.
ഇരുപത്തിമൂന്നാം മിനുട്ടില്‍ ഗോവയാണ് ആദ്യ ഗോള്‍ നേടിയത്. ജൂലിയോ സീസറാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. നാല്‍പത്തഞ്ചാം മിനുട്ടില്‍ കേരളം ഗോള്‍ മടക്കി. റാഫിയാണ് ഗോവയുടെ ഗോള്‍വല കുലുക്കിയത്. എണ്‍പത്തിനാലാം മിനുട്ടിലായിരുന്നു കേരളത്തിന്‍റെ രണ്ടാമത്തെ ഗോള്‍.
ഇതോടെ, ഐഎസ്എല്ലില്‍ കേരളത്തിന് രണ്ടു ജയമായി. ബോംബെയ്ക്കെതിരേയായിരുന്നു കേരളത്തിന്‍റെ ആദ്യ ജയം.
No comments:
Post a Comment