തിരുവല്ല: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ അവിവാഹിതയായ 18കാരി പ്രസവിച്ചു. കുട്ടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. വാര്യാപുരം സ്വദേശിനിയായ പതിനെട്ടുകാരിയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ഡോക്ടറെ കാണാന്‍ എത്തിയത്.എന്നാല്‍ ആശുപത്രിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ പെണ്‍കുട്ടി പ്രസവിച്ചു. മാസം തികയാതെയുള്ള പ്രസവമായതിനാല്‍ കുട്ടി ഉടന്‍ തന്നെ മരിച്ചു. ആശുപത്രി അധികൃതര്‍ വിവരം പത്തനംതിട്ട പോലീസിനെ അറിയിച്ചു. സംഭവം നടന്നത് തിരുവല്ലയിലായതിനാല്‍ പത്തനംതിട്ട പോലീസ് കേസെടുത്ത ശേഷം തിരുവല്ലയിലേക്ക് കേസ് കൈമാറി. ഒമ്പതു മാസം മുന്‍പ് എരുമേലിയിലെ ബന്ധു വീട്ടില്‍ വിവാഹത്തിന് പോയപ്പോള്‍ പരിചയപ്പെട്ട യുവാവാണ് കുഞ്ഞിന്റെ പിതാവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.പരിചയപ്പെട്ട അന്നും അതിന് ശേഷവും ബന്ധു വീട്ടില്‍ പോയപ്പോഴൊക്കെ യുവാവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, യുവാവിന്റെ പേരും മറ്റു വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പ്രായപൂര്‍ത്തി ആയ ആളായതിനാലും പീഡനത്തിന് പരാതി നല്‍കിയിട്ടില്ലാത്തിനാലും കുട്ടി മരിച്ചതു സംബന്ധിച്ച് മാത്രമാണ് കേസ് എടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ ബോണ്‍ മാരോ, ഡി.എന്‍.എ പരിശോധനകള്‍ നടത്തുമെന്നും 174 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്നും പത്തനംതിട്ട സി.ഐ. എ.എസ്. സുരേഷ്‌കുമാര്‍ പറഞ്ഞു. അതേസമയം മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
Friday, 28 October 2016
വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 18 കാരി പ്രസവിച്ചു;കുഞ്ഞ് മരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment