ഇന്ത്യയില്‍ ക്രിക്കറ്റൊഴികെ മറ്റ് കായിയ ഇനങ്ങള്‍ എന്തുകൊണ്ട് വളരുന്നില്ല എന്ന വിലാപം പലപ്പോഴും കേള്‍ക്കാറുണ്ടല്ലോ... എന്തുകൊണ്ടാണിത് എന്ന് വ്യക്തമാക്കുന്ന പല തിസീസുകളും ലേഖനങ്ങളും നാം വായിക്കാറുമുണ്ട്. എന്നാല്‍ അത് മനസ്സിലാക്കാന്‍ ഇനി 'വലിയ വലിയ' കാര്യങ്ങളൊന്നും വായിക്കേണ്ടതില്ല ഈ ചെറിയ സംഭവം മാത്രം അറിഞ്ഞാല്‍ മതി
ഇന്ത്യയ്ക്ക് കബഡി ലോകകപ്പ് നേടിതന്ന ടീം ഇന്ത്യയോട് സര്‍ക്കാരും പൊതു സമൂഹവും ചെയ്തത് മാപ്പര്‍ഹിക്കാത്ത് തെറ്റാണ്. ഫൈനലില്‍ ഇറാനെ തോല്‍പിച്ച് കിരീടം നേടിയ ടീം ഇന്ത്യയിലെ ഓരോ താരത്തിനും ലഭിക്കുന്ന സമ്മാനത്തുക അറിഞ്ഞാല്‍ ഒരോ കായിക പ്രേമിയും മൂക്കത്ത് വിരല്‍ വെച്ച് പോകും. വെറും അറുപത്തി ഏഴായിരം രൂപയാണ് ഓരോ താരത്തിനും ലഭിച്ചത്. കബഡി ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് സമ്മാനത്തുകയായി ലഭിച്ച് 10 ലക്ഷം രൂപ ഭാഗിക്കുമ്പോഴാണ് നാമമാത്രമായ ഒരു തുക ഓരോ താരത്തിനും ലഭിച്ചിരിക്കുന്നത്.
കായിക മേഖലയ്ക്ക് വന്‍ പ്രോത്സഹനം നല്‍കും എന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സമ്മാനത്തുകയായി കബഡി ടീമിന് നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. (കബഡി ലോകകപ്പ് വിജയം ആഘോഷിക്കാന്‍ കായിക മന്ത്രി വിജയ് ഗോയല്‍ മുന്‍ നിരയില്‍ ഉണ്ടായത് പ്രത്യേകം ഓര്‍ക്കണം). കൂടാതെ ടീമിന് മാന്യമായ ഒരു സ്വീകരണമോ മറ്റ് സമ്മാനങ്ങളോ നല്‍കാന്‍ ഇന്ത്യന്‍ പൊതുസമൂഹവും കൂട്ടാക്കിയില്ല.
ടീം ഇന്ത്യ മത്സരത്തിനിടെ
ഒളിമ്പിക്‌സ് വിജയം നേടിയ താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമെല്ലാം കോടികള്‍ സമ്മാനത്തുകയായി ലഭിക്കുന്ന നാട്ടിലാണ് കബഡി താരങ്ങള്‍ ഈ ദുരനുഭവം നേരിടുന്നത്. റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റെണില്‍ വെള്ളി മെഡല്‍ നേടിയ പിവി സിന്ധുവിന് 13 കോടിയിലധികം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. 2011ല്‍ ലോകകപ്പ് നേടിയ ടീം ഇന്ത്യയിലെ ഒരോ താരത്തിനും രണ്ട് കോടിയോളം രൂപ സമ്മാനത്തുകയായി ബിസിസിഐ തന്നെ നല്‍കിയിരുന്നു.
അവസാന 15 മിനിറ്റില്‍ അജയ് താക്കൂര്‍ കാഴ്ച വച്ച മാന്ത്രിക പ്രകടനത്തിലൂടെയാണ് കബഡി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നാം കിരീടം സ്വന്തമാക്കിയത്. ഇറാന്റെ ശക്തമായ പ്രതിരോധം തകര്‍ത്ത് അജയ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 64 പോയിന്റ് ആധിപത്യം സ്വന്തമാക്കി ലോകത്തിലെ ഏറ്റവും മികച്ച റൈഡര്‍ എന്ന റെക്കോര്‍ഡ് നേടിയിട്ടു പോലും അവഗണന മാത്രമാണ് നേരിടേണ്ടി വരുന്നതെന്നാണ് അജയ് താക്കൂറും പറയുന്നു.
'ലോകത്തിന് മുന്നില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക അഭിമാനമുള്ള കാര്യമാണ്, ലോകകപ്പ് നേടാനാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല, പക്ഷെ ഇത്രയും വലിയ നേട്ടം കൈവരിച്ചിട്ടും സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും താരങ്ങള്‍ക്ക് യാതൊരു പാരിതോഷികവും ലഭിച്ചില്ല എന്നത് വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണ് കായിക വകുപ്പില്‍ നിന്നും ടീമിന് മൊത്തമായി ലഭിച്ച സമ്മാനത്തുക വെറും പത്ത് ലക്ഷമാണ്. താരങ്ങള്‍ക്കിടയില്‍ ഇത് വീതിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് കിട്ടുക വളരെ തുച്ഛമായ തുക മാത്രമായിരിക്കും' താക്കൂര്‍ ചൂണ്ടിക്കാണിച്ചു.
No comments:
Post a Comment