ക്വറ്റ: പാകിസ്താനിലെ പൊലീസ് ട്രെയിനിംഗ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. ക്വറ്റയിലെ ബലൂചിസ്താന്‍ പ്രവിശ്യയിലായിലുണ്ടായ ഭീകരാക്രമണത്തില്‍ 61 പേരാണ് കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തില്‍ പരിക്കേറ്റ 125 ഓളം പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാക് സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് ക്വറ്റയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മറ്റ് പരിപാടികളെല്ലാം റദ്ദാക്കിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ക്വറ്റയിലെത്തി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ 700ഓളം കാഡറ്റുകളാണ് കോളേജിലുണ്ടായിരുന്നത്.
No comments:
Post a Comment