Saturday, 29 October 2016

പൂച്ച ഇറച്ചി;ഇറച്ചിയാക്കാൻ അടച്ചിട്ട പൂച്ചകളെ പോലീസ് മോചിപ്പിച്ചു

ചെന്നൈ: ഇറച്ചിയായി വിൽക്കുന്നതിനു വേണ്ടി പിടികൂടിയ പൂച്ചകളെ സന്നദ്ധ സംഘടനയുടെ സഹായത്തോടെ പൊലീസ് മോചിപ്പിച്ചു. പലയിടത്തു നിന്നായി പിടികൂടിയ 16 പൂച്ചകളെയാണു പല്ലാവരത്തുളള നരിക്കറവർ കോളനിയിൽ കൂട്ടിലടച്ചിരുന്നത്. ഇവയെ പിന്നീട് തൊലിയുരിച്ചു വഴിയോരങ്ങളിലെ ചെറുകിട ഭക്ഷണ ശാലകൾക്കു നൽകാനായിരുന്നു പദ്ധതിയെന്നു പൊലീസ് പറഞ്ഞു.

ഇറച്ചിക്കായി പൂച്ചകളെ പിടികൂടുന്നതായി വിവരം ലഭിച്ച പീപ്പിൾ ഫോർ അനിമൽ (പിഎഫ്എ) എന്ന സംഘടനയുടെ പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ പിഎഫ്എ പ്രവർത്തകർ കോളനിയിലുളളവരുമായി നടത്തിയ ആശയവിനിമയത്തിലാണ് പൂച്ചകളെ പിടികൂടി ഇറച്ചിക്കായി വിൽക്കുന്നുവെന്ന സൂചന ലഭിച്ചത്.

പൂച്ചകളെ പിടിക്കുന്ന രീതിയും മറ്റും കോളനിയിലുളളവർ വിശദീകരിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ‌ പകർത്തിയ ഇവർ ഇതു പൊലീസിനു കൈമാറി. തുടർന്ന് ഇന്നലെ രാവിലെ പൊലീസ് എത്തി കൂട്ടിലടച്ച പൂച്ചകളെ മോചിപ്പിക്കുന്നതിനു നടപടിയെടുക്കുകയായിരുന്നു. ഇവയെ പിന്നീട് പിഎഫ്എയുടെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

No comments:

Post a Comment