ന്യൂഡൽഹി: ദേശീയതലത്തിൽ ശരാശരി ആയുർദൈർഘ്യത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം. കേരളത്തിന്റെ ശരാശരി ആയുർദൈർഘ്യം 74.9 വയസ്സ്. സെൻസസ് വകുപ്പു പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.സെൻസസ് വകുപ്പ് സാംപിൾ റജിസ്ട്രേഷൻ സംവിധാനത്തിൽ (എസ്ആർഎസ്) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ടു പുറത്തിറക്കിയത്.
കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ചു വനിതകളുടെ ആയുർദൈർഘ്യമാണു കൂടുതൽ 77.8 വയസ്സ്. പുരുഷന്മാരുടെ ആയുർദൈർഘ്യം 72 വയസ്സ്. ഗ്രാമീണമേഖലയിൽ ശരാശരി ആയുർദൈർഘ്യം സംസ്ഥാന ശരാശരിക്കു തുല്യമാണ് – 74.9 വയസ്സ്. വനിതകളുടെ ആയുർദൈർഘ്യം 78.1 വയസ്സും പുരുഷന്മാരുടേത് 71.7 വയസ്സുമാണ്. നഗരമേഖലയിൽ കേരളത്തിന്റെ ആയുർദൈർഘ്യം 75 വയസ്സ്. പുരുഷന്മാരുടെ ആയുർദൈർഘ്യം 72.7 വയസ്സും വനിതകളുടേത് 77.1 വയസ്സുമാണ്. കേരളത്തിൽ ഗ്രാമീണമേഖലയിലാണു വനിതകളുടെ ആയുർദൈർഘ്യം കൂടുതലെന്നതും ശ്രദ്ധേയമായാ കാര്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ നഗരങ്ങളിലെ വനിതകളുടെ ആയുർദൈർഘ്യമാണു കൂടുതൽ. ആശുപത്രികളുടെ എണ്ണം കൂടിയതും ആരോഗ്യപരിരക്ഷാ സംവിധാനം മെച്ചപ്പെട്ടതുമാണു പ്രധാനമായും സംസ്ഥാനത്തെ ആയുർദൈർഘ്യം കൂടാനുള്ള കാരണമായി വിദഗ്ധർ പറയുന്നത്. ദേശീയ ആയുർദൈർഘ്യ ശരാശരി 70 വയസ്സാണ്. വനിതകളുടെ ആയുർദൈർഘ്യം ദേശീയ ശരാശരി 71.9 വയസ്സും പുരുഷന്മാരുടേത് 68.3 വയസ്സുമാണ്. ഗ്രാമീണമേഖഖലയിൽ ദേശീയ ശരാശരി 69 വയസ്സ്. പുരുഷന്മാരുടേത് 67.3 വയസ്സും വനിതകളുടേത് 70.9 വയസ്സുമാണ്. നഗരമേഖലയിലെ ശരാശരി ആയുർദൈർഘ്യം 72.6 വയസ്സ്. പുരുഷന്മാരുടേത് 71 വയസ്സും വനിതകളുടേത് 74.4 വയസ്സുമാണ്. 1970–75 കണക്കാക്കിയാണു സെൻസസ് വകുപ്പ് ആദ്യ എസ്ആർഎസ് ആയുർദൈർഘ്യ പട്ടിക തയാറാക്കിയത്. അന്നും ആയുർദൈർഘ്യ ശരാശരിയിൽ കേരളമായിരുന്നു മുന്നിൽ – 62 വയസ്സ്. ഏറ്റവും പിന്നിൽ യുപി – 43 വയസ്സ്. 2010–14ലെ റിപ്പോർട്ടിൽ അസമാണു പിന്നിൽ – 63.9 വയസ്സ്
Sunday, 23 October 2016
ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം ;ഇന്ത്യയില്‍ കൂടുതല്‍ ആയുസ്സ് കേരളീയര്‍ക്ക്
Subscribe to:
Post Comments (Atom)
No comments:
Post a Comment