Saturday, 29 October 2016

മത്സരികണമെങ്കില്‍ ഹിജാബ് ദരിക്കണം;ഹിജാബ് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരം ഷൂട്ടിങ്ങ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി

 

ന്യൂഡല്‍ഹി: ഒളിപ്യന്‍ ഹീനാ സിധു ഡിസംബറില്‍ ഇറാനിലെ തെഹ്‌റാനില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. ഇറാനിലെ നിര്‍ബന്ധിത ഹിജാബ് നിയമത്തില്‍ പ്രതിഷേധിച്ചാണ് പിന്‍മാറുന്നതെന്ന് ഹീന അറിയിച്ചു.  ട്വിറ്ററിലൂടെയാണ് ഹീന തന്റെ പിന്‍മാറല്‍ തീരുമാനമറിയിച്ചത്. മല്‍സരത്തില്‍ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകള്‍ ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് ഇറാനിലെ നിയമം. മൂന്നാഴ്ച മുമ്പ് ഹീനാ സിധു ദേശീയ റൈഫിള്‍ അസോസിയേഷന് തന്റെ തീരുമാനമറിയിച്ച് കത്തയച്ചിരുന്നു.
താന്‍ ഒരു വിപ്ലവകാരിയല്ലെന്നും എന്നാല്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ ഹിജാബ് ധരിക്കണമെന്നത് സ്‌പോര്‍ട്‌സിന്റെ സ്പിരിറ്റല്ലെന്നും ഹീന ട്വിറ്ററില്‍ കുറിച്ചു. സ്‌പോര്‍ട്‌സ് താരമെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു. ജാതി മതഭേദങ്ങളോ വര്‍ണ്ണവിവേചനങ്ങളോ ഇല്ലാതെ നടക്കുന്ന കായിക മല്‍സരങ്ങള്‍ക്ക് ഇത്തരത്തിലുള്ള നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും താരം പറഞ്ഞു. കഴിഞ്ഞ ഒളിംപിക്‌സില്‍ ഹീന മല്‍സരിച്ച വിഭാഗത്തില്‍ 14ാമതായാണ് ഇന്ത്യയ്ക്കു വേണ്ടി ഫിനിഷ് ചെയ്തത്. 2014ല്‍ താരം ഒന്നാം റാങ്കില്‍ എത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീന സ്വര്‍ണ്ണം നേടിയിരുന്നു.



No comments:

Post a Comment