മലബാ൪ മുസ്ലീങളെ വിമ൪ശിച്ച് മാമുക്കോയ;ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഭക്തിയുണ്ടാക്കുന്നു, മൈക്ക് ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാര്‍ക്ക് മൈക്കില്ലാണ്ട് ജീവിക്കാന്‍ പറ്റാതായി:തന്റെ ബാപ്പായും ഉമ്മായും ഉള്‍പ്പെടുന്ന പണ്ടത്തെ പാവങ്ങളായ മനുഷ്യര്‍ ഈ പണ്ഡിതന്‍മാര്‍ പറയുന്നത് കേട്ട് ബുദ്ധിമുട്ടിലായിട്ടുണ്ടെന്നും
വിശ്വാസങ്ങളില്‍ ചിലര്‍ പുലര്‍ത്തുന്ന കപടതയെ വിമര്‍ശന വിധേയമാക്കി നടന്‍ മാമുക്കോയ രംഗത്ത്. യഥാര്‍ത്ഥ ഭക്തി ഉള്ളില്‍ നിന്നും വരേണ്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഹോള്‍സെയില്‍ ഭക്തിയുണ്ടാക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് മാമുക്കോയ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുസ്ലിംകളുടെ ഭക്തി എന്നുപറഞ്ഞാല്‍ ഇപ്പോ ചില മഹല്ലുകളില്‍ വിവാഹത്തിന് ഗാനമേള നടത്തിയാല്‍ അവരെ ഒറ്റപ്പെടുത്താറുണ്ട്. എന്നാല്‍ പഴയ മലബാര്‍ മുസ്ലിംകള്‍ ഇങ്ങനെ ആയിരുന്നില്ലെന്നും താരം വ്യക്തമാക്കി. പാട്ടുകേള്‍ക്കല്‍, ഫോട്ടോ എടുക്കല്‍, മൈക്ക് ഉപയോഗിക്കല്‍ എന്നിങ്ങനെ പലതും ഹറാമാണെന്ന് പണ്ഡിതരടക്കം പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അവര്‍ക്ക് ഇന്ന് മൈക്കിലാതെ ഉറങ്ങാനാവില്ലെന്ന അവസ്ഥയിലാണെന്നും അദ്ദേഹം പരിഹസിച്ചു.
പടച്ചോനുളള നന്ദി പറയലാണ് ഭക്തി. ലോകം മാറുമ്പോള്‍ നമ്മള്‍ അന്യരായി നില്‍ക്കേണ്ടവരല്ല. അത് പാടില്ല, ഇത് പാടില്ല എന്നുപറഞ്ഞ് നമ്മള്‍ സ്വയം അന്യരാവണ്ട കാര്യമില്ലെന്നും താരം വ്യക്തമാക്കി.ഹജ്ജിന് പോകാന്‍ പാസ്‌പോര്‍ട്ട് വേണം. പാസ്‌പോര്‍ട്ടിന് ഫോട്ടോ വേണം, അപ്പോ ഹറാം ഹലാലായി. തന്‍റെ ബാപ്പായും ഉമ്മായും ഉള്‍പ്പെടുന്ന പണ്ടത്തെ പാവങ്ങളായ മനുഷ്യര്‍ ഈ പണ്ഡിതന്‍മാര്‍ പറയുന്നത് കേട്ട് ബുദ്ധിമുട്ടിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment