Monday, 31 October 2016

ഒരു ‘ഐ ലവ് യു’ എസ്എംഎസ് ഒരു നാട്ടില്‍ കൂട്ടത്തല്ലുണ്ടാക്കിയപ്പോള്‍; പതിനഞ്ചുകാരി അയല്‍വാസിയുടെ മൊബൈലില്‍നിന്നയച്ച എസ്എംഎസ് പുലിവാലായി; 11 പേര്‍ അറസ്റ്റില്‍


വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ പ്രണയ സന്ദേശം അയച്ചതിന്റെ പേരിൽ കൂട്ടത്തല്ല് നടന്നു. ഏഴു പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഐ ലവ് യൂ എന്ന് മെസ്സേജ് അയച്ചതിന്റെ പേരിലാണ് നാട്ടില്‍ കൂട്ടത്ത


വി‍ഴുപ്പുരം: ഒരു ഐ ലവ് യൂ എസ്എംഎസ് കൂട്ടത്തലുണ്ടാക്കിയെന്നു കേട്ടാല്‍ വിശ്വസിക്കാമോ? വിശ്വസിച്ചേ പറ്റൂ. തമി‍ഴ്നാട്ടിലെ വി‍ഴുപ്പുരത്താണു സംഭവം. അയല്‍വാസിയായ സ്ത്രീയുടെ മൊബൈലില്‍നിന്നു പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടി തന്‍റെ ബന്ധുവിന് അയച്ച എസ്എംഎസാണ് വി‍ഴുപ്പുരത്തിനടുത്തു കീ‍ഴ്പുതുപ്പട്ടില്‍ കൂട്ടത്തല്ലുണ്ടാക്കിയത്. ഭര്‍ത്താവിനെ പിരിഞ്ഞു താമസിക്കുന്ന യുവതിയുടെ ഫോണില്‍നിന്നാണ് അയല്‍വാസിയായ പതിനഞ്ചുകാരി ബന്ധുവിന് സന്ദേശം അയച്ചത്.

യുവതിയുടെ വീട്ടിലെ പതിവു സന്ദര്‍ശകയാണു എസ്എംഎസ് അയച്ച പെണ്‍കുട്ടി. സാധാരണ വീട്ടിലെത്തിയാല്‍ യുവതിയുടെ ഫോണെടുക്കുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്യും. ക‍ഴിഞ്ഞദിവസവും ഫോണെടുക്കുകയും എസ്എംഎസ് അയക്കുകയുമായിരുന്നു. പെണ്‍കുട്ടി തന്‍റെ ബന്ധുവായ ഗോപിനാഥ് എന്നയാള്‍ക്കാണ് ഐ ലവ് യൂ എന്ന് എസ്എംഎസ് അയച്ചത്. എസ്എംഎസ് കിട്ടിയ ഗോപിനാഥ് യുവതിയെ വിളിക്കുകയും ഇക്കാര്യം ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാല്‍ യുവതി താന്‍ ഇങ്ങനെയൊരു എസ്എംഎസ് അയച്ചിട്ടില്ലെന്നു തറപ്പിച്ചു പറഞ്ഞു.

തന്നെ ഗോപിനാഥ് ഫോണില്‍ വിളിച്ച് ഇല്ലാത്ത കാര്യത്തിനു മോശമായി പെരുമാറിയെന്നു യുവതി ബന്ധുവായ അയ്യപ്പന്‍ എന്നയാളോടു പറഞ്ഞു. തുടര്‍ന്ന് അയ്യപ്പനും നാലു സുഹൃത്തുക്കളും ഗോപിനാഥിനെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നു നാട്ടിലെ പ്രമുഖര്‍ ചേര്‍ന്ന് പ്രശ്നം പറഞ്ഞുപരിഹരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ തൃപ്തനാകാകെ അയ്യപ്പനെയും സംഘത്തെയും പിന്തുടര്‍ന്നു ഗോപിനാഥും കൂട്ടുകാരും മര്‍ദിച്ചു. അയ്യപ്പനെ മര്‍ദിച്ചെന്നു കേട്ട് വേറൊരു സംഘം ഗോപിനാഥിനെ മര്‍ദിച്ചു. പരുക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കുപ്പം പൊലീസ് സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment