സെന്‍് ലുസിയ: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതു കൊണ്ട് അര്‍ബുദം വന്നുവെന്ന കേസില്‍ 400 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അമേരിക്കയിലെ സെന്റ്‌ലൂസിയ കോടതിയാണ് കാലിഫോര്‍ണിയിയിലെ ഡെബ്രോ ജിയാന്‍ജി എന്ന യുവതി നല്‍കിയ കേസില്‍ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ലോകപ്രശസ്ത ടാല്‍കം പൗഡര്‍ ബ്രാന്‍ഡായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുവെന്ന പരാതി ഇന്ത്യയുള്‍ുപ്പടെ വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്നിരുന്നു. പലയിടത്തും കമ്പനിയുടെ ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമാണ് അമേരിക്കന്‍ കോടതിയുടെ വിധി.
തനിക്കുണ്ടായ അണ്ഡാശയ അര്‍ബുദത്തിന്കാരണം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍മ്മിച്ച ക്രിം ഉപയോഗിച്ചതാണെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. സെപ്തംബറില്‍ കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.
ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിന്കാരണമാവിമെന്ന് ഉറപ്പിക്കാന്‍ വിധി കാരണമാകുമെന്നും ഇത്തരം ഉത്പന്നങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ജഗരൂകരാക്കാന്‍ വിധി ഉപകരിക്കുമെന്നും ഡെബ്രോ പറയുന്നു. അതേസമയം കേസിനെക്കുറിച്ച് ഉടന്‍ പ്രതികരിക്കനില്ലെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പ്രതിനിധി പറഞ്ഞു.
ജോണ്‍സണ്‍ &ജോണ്‍സണ്‍ അണ്ഡാശയ അര്‍ബുദത്തിന് കാരണമാവുമെന്ന നേരത്തെ തന്നെ പഠനഫലങ്ങള്‍ പുറത്ത് വന്നിരുന്നു
No comments:
Post a Comment