തൃശൂര്‍: മൂന്ന് മാസത്തെ ഗൂഡാലോചനയ്ക്ക് ശേഷമാണ് കലാഭവന്‍ മണിയെ കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ ആര്‍ എല്‍ വിരാമകൃഷ്ണന്‍. മണിക്കൊപ്പം നടന്നവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. മണിയുടെ കൂടെ നടന്നവരെ തന്നെയാണ് തനിക്ക് സംശയമെന്നും രണ്ട് മൂന്ന് മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്തതാണെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. ആരോഗ്യം നശിപ്പിച്ച് പതിയെ കൊല്ലുന്ന വിഷം നല്‍കിയാവാം കൊലപാതകമെന്നും രാമകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ആരോഗ്യം തകര്‍ത്ത് മെല്ലെ മരണത്തിന് കീഴടങ്ങുന്ന വല്ല വിഷവും നല്‍കി കൊല ചെയ്യാനാണ് സാധ്യത. കലാഭവന്‍ മണിൂടെ കുടുംബത്തിന് പൊലീസില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസില്‍ നിന്നും നടപടിയില്ലാത്തത് ആശങ്കാജനകമാണ്. തെരഞ്ഞെടുപ്പ് കോലാഹലത്തിനിടെ മണിയുടെ മരണം മുങ്ങിപ്പോയെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകം തന്നെയാണെന്നും രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു.
മരണത്തിലെ ദുരൂഹതയറിയാന്‍ മണിയുടെ സഹായികളെ കഴിഞ്ഞദിവസം നുണപരിശോധന വിധേയമാക്കിയിരുന്നു. മണിയുടെ മരണത്തിനു തലേന്ന് അദ്ദേഹത്തിന്റെ ഔട്ട് ഹൗസായ പാടിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരിചാരകരുമായ ആറു പേരെയാണ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നുണപരിശോധന നടത്തിയത്.
നേരത്തേ കലാഭവന്‍ മണിയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഇത് വ്യക്തമായതെന്നായിരുന്നു റിപ്പോര്‍ട്ട്. മണിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് വാര്‍ത്ത വന്നത്.
ബോധരഹിതനാകും മുമ്ബ് മണിയെ 15 കുപ്പി ബിയര്‍ കുടിപ്പിച്ചിരുന്നുവേന്ന് പൊലീസ് കണ്ടെത്തി. വാറ്റ് ചാരായവും കുടിപ്പിച്ചു. മദ്യം കഴിക്കുന്നതിന് വിലക്കുളള ആളാണ് മണി.കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിചവേ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്‌റ് ഒഴിവാക്കാന്‍ പൊലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
No comments:
Post a Comment