യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മഖ്തുമിന്റെ വാക്കുകള്‍ അനുകരിച്ച കൊച്ചു മിടുക്കിയെ സോഷ്യല്‍ മീഡിയ കണ്ടെത്തി. തന്നെ സമര്‍ത്ഥമായി അനുകരിച്ച കുട്ടിയെ കാണണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹത്തിന് അധികം താമസിയാതെ ഫലം കണ്ടു.
ഷാര്‍ജയിലെ മോഡല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍്തഥിനി മുഹ്‌റ അഹമദ് അല്‍ ഷെഹിയെയാണ് സോഷ്യല്‍ മീഡിയ മണി്ക്കൂറുകള്‍ക്കകം തിരഞ്ഞുപിടിച്ച് കണ്ടെത്തിയത്.
സ്‌കൂളിലെ പരിപാടിക്ക് പ്രസംഗിക്കാന്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഈ ചെറിയ വീഡിയോ രക്ഷിതാക്കള്‍ എടുത്ത് ട്വിറ്ററിലിട്ടത്. താമസിയാതെ ഇത് ഭരണാധികാരിയും കണ്ടു.
ചുറുചുറുക്കോടെ തന്നെ അതിസമര്‍ത്ഥമായി അനുകരി്ക്കുന്നത് കണ്ടാണ് ഭരണാധികാരി കുട്ടിയെ അന്വേഷിച്ചത്. ആര്‍ക്കെങ്കിലും ഈ കൊച്ചു സുന്ദരിയെ അറിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
തങ്ങളുടെ വീട്ടിലെത്തി മകളെ കാണുമെന്ന് ഷെയ്ഖ് മുഹമദ്ദ് അറിയച്ചതായി മുഹ്‌റയുടെ മാതാവ് ട്വിറ്ററില്‍ കുറിച്ചു.
ചെയ്തതോടെയാണ് ഭാഗ്യം അവളെത്തേടി എത്തിയത്.
- Comments |
- 0 Reaction
No comments:
Post a Comment