ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ എം.ജി റോഡ് മെട്രോ സ്‌റ്റേഷനില്‍ യുവതിയെ പട്ടാപ്പകല്‍ യുവാവ് കുത്തി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.ബ്യൂട്ടി പാര്‍ലറില്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന പിങ്കി ദേവി എന്ന 34 കാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കഴുത്തിലും വയറിലുമായി മുപ്പതിലധികം തവണ കുത്തേറ്റിരുന്നു.
പിങ്കിയെ കൊലപ്പെടുത്തിയ ജിതേന്ദര്‍ കുമാര്‍ എന്ന 26 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മേഘാലയിലെ ഷില്ലോങ് സ്വദേശിനിയായ പിങ്കി രാവിലെ ജോലിക്ക് പോകാന്‍ മെട്രോയില്‍ കയറാന്‍ പോകുമ്പോഴായിരുന്നു സംഭവം.യുവതി നടന്നുപോകവേ പുറകിലൂടെ എത്തിയ യുവാവ് കത്തിയെടുത്ത് കുത്തുകയായിരുന്നു. നിലത്തുവീണ യുവതിയെ വീണ്ടും വീണ്ടും കുത്തുന്നതും കഴുത്ത് അറുക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. യാത്രക്കാര്‍ യുവാവിനെ തടയാന്‍ ശ്രമിക്കുന്നതും യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് പിന്മാറുന്നതും ദൃശ്യങ്ങളിലുണ്ട്.പിങ്കിയുടെ ശരീരത്തില്‍ 30 ഓളം തവണ കുത്തേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കഴുത്ത്, തൊണ്ട,നെഞ്ച്,കൈകള്‍ എന്നിവിടങ്ങളിലായിരുന്നു മുറിവ് ഉണ്ടായിരുന്നത്. വയറില്‍ ആഴത്തില്‍ കുത്തേറ്റിരുന്നു. ജിതേന്ദര്‍ പിങ്കിയെ സ്‌റ്റേഷനില്‍ കാത്തിരുന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.