Saturday, 29 October 2016

ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവം; സഹോദരന്റെ ജീവന് പകരം പത്ത് പാകിസ്താനി തലകള്‍ വേണമെന്ന് സന്ദീപ് സിംഗ്


അതിര്‍ത്തിയില്‍ തീവ്രവാദികള്‍, കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പ്രതിഷേധം. തന്റെ സഹോദരന്റെ ജീവനുപകരമായി പത്തു പാകിസ്താനി തലകളാണ് കുടുംബത്തിന് വേണ്ടതെന്ന് കൊല്ലപ്പെട്ട ജവാന്‍ മന്ദീപ് സിംഗിന്റെ സഹോദരന്‍ സന്ദീപ് സിംഗ് പറഞ്ഞു. 30കാരനായ സിംഗിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല. പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഹരിയാനയിലെ സിംഗിന്റെ ജന്മനാട്ടില്‍ എല്ലാവരും ദു:ഖത്തിലാണ്.

പാകിസ്താന് ചുട്ടമറുപടി നല്‍കണമെന്ന് സിംഗിന്റെ പിതാവ് ആവശ്യപ്പെട്ടു.’അവന്റെ കടമയായിരുന്നു, അവനതു ചെയ്തു. അവന്റെ ജീവന്‍ ത്യജിച്ചു. പാകിസ്താന് മതിയായ തിരിച്ചടി തന്നെ നല്‍കണം.” അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷം മുമ്പായിരുന്നു സിംഗിന്റെ കല്യാണം . ഭാര്യ പ്രേര്‍ണ ഹരിയാന പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്. പാകിസ്താനെ ഒരു പാഠം പഠിപ്പിക്കണം. മറ്റൊരു സൈനികന്റെ കുടുംബത്തിനും ഇത്തരത്തില്‍ വേദന ഉണ്ടാവരുത് എന്നായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് പ്രേരണയുടെ പ്രതികരണം.

ആറുമാസം മുമ്പാണ് അവധിക്ക് മന്ദീപ് നാട്ടിലെത്തിയത്. ദീപാവലിക്ക് നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമായതിനാല്‍ അതിനു സാധിച്ചില്ല.

No comments:

Post a Comment