Friday, 28 October 2016

രഞ്ജി ട്രോഫി ക്രിക്കറ്റ്; ഛത്തീസ്ഗഡിനെതിരെ കേരളം 207ന് പുറത്ത്



ജംഷഡ്പുര്‍: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 207 റണ്‍സിന് കേരളം പുറത്ത്. ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. മറുപടി ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഡ്‌, 28 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്.

62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ പ്രേം ആണ് കേരള ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 41 റണ്‍സ് എടുത്തു. വാലറ്റത്ത് കെ.എസ്. മോനിഷ് 24 റണ്‍സ് എടുത്തതാണ് കേരള സ്‌കോര്‍ 200 കടക്കാന്‍ സഹായകമായത്. ഛത്തീസ്ഗഡിനായി എസ്.എസ്. റുയികര്‍ 50 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

  • Comments
  •  | 
  • 0 Reaction

How do you feel about it?

Great(0%)
 
Good(0%)
 
Waste(0%)
 
Sad(0%)
 
Angry(0%)


No comments:

Post a Comment