Wednesday, 26 October 2016

രണ്ടാം വിവാഹത്തിന് പ്രവാസിയെ ബന്ധുക്കൾ നിർബന്ധിച്ചു;വിവാഹത്തിന് ഇഷ്ടമില്ലാതെ 26 കാരന്‍ ജനനനേന്ദ്രിയം മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചു; മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു




ഷാര്‍ജ: ആദ്യ വിവാഹം നിലനില്‍ക്കേ രണ്ടാം വിവാഹത്തിനു വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയതില്‍ മനം നൊന്ത് ഇരുപത്താറുകാരനായ ഏഷ്യക്കാരനായ പ്രവാസിയുവാവ് ജനനേന്ദ്രിയം മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഡോക്ടര്‍മാര്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തെങ്കിലും യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. ഷാര്‍ജയിലാണു സംഭവം. ഖലീജ് ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ വിവാഹബന്ധം നിലനില്‍ക്കുന്നതിനിടെ വീണ്ടും വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതില്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു യുവാവ്. ഇതിനിടയില്‍ രണ്ടാമതു വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ‍ക‍ഴിഞ്ഞദിവസം ഇതില്‍ പ്രതിഷേധിച്ച് യുവാവ് ജനനേന്ദ്രിയം മുറിച്ചു മാറ്റി. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ ആദ്യം ഷാര്‍ജ കുവൈത്തി ആസ്പത്രിയിലും പിന്നീട് അല്‍ഖാസിമി ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

No comments:

Post a Comment