Tuesday, 25 October 2016

ആര്‍എസ്എസ് വത്കരണം; ഏഷ്യാനെറ്റില്‍ നിന്നും ശരത് ചന്ദ്രനും ലല്ലു ശശിധരനും രാജിവെച്ചു;ഇനി അംബാനിയുടെ ന്യൂസ് 18ല്‍


തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ശരത് ചന്ദ്രന്‍ രാജിവെച്ചു. ചാനലില്‍ ആര്‍എസ്എസ് അനുഭാവികളെ മാത്രം നിയമിച്ചാല്‍ മതിയെന്ന സര്‍ക്കുലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

അംബാനി ചാനലിലേക്ക് ശരത് ചന്ദ്രന്‍ പോകുമെന്ന അഭ്യൂഹമുണ്ട്. നേരത്തെ കൈരളി പീപ്പിളില്‍ ജോലി ചെയ്തുവരുമ്പോഴായിരുന്നു ശരത് ഏഷ്യാനെറ്റിലേക്ക് കൂടുമാറുന്നത്.

മീഡിയാ വണ്ണില്‍ നിന്നും സനീഷ് ഉള്‍പ്പെടെയുള്ളവരും അംബാനിയുടെ ന്യൂസ് ചാനലിലേക്ക് പോകുകയാണെന്ന വാര്‍ത്തയുണ്ട്. ഏഷ്യാനെറ്റില്‍ ആര്‍എസ്എസ് വത്കരണം വരികയാണെങ്കില്‍ കൂടുതല്‍പേര്‍ ചാനലില്‍ നിന്നും രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ചിത്രം വിചിത്രം ഫെയിം ലല്ലു ഏഷ്യാനെറ്റ് ന്യൂസ് വിടുന്നുവെന്ന വാര്‍ത്ത‍ക്ക് ഒടുവില്‍ സ്ഥിരീകരണം. താന്‍ ഏഷ്യാനെറ്റ് ന്യൂസ് വിടുന്നുവെന്ന വാര്‍ത്ത‍ ശരിയാണെന്ന് ലല്ലു ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒൻപത് വർഷവും നാല് മാസവും നീണ്ട ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിക്കുകയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് രാജിക്കത്ത് നല്‍കിയത്. ഇനി കുറച്ച് ദിവസങ്ങള്‍ കൂടി ഇവിടെയുണ്ടാകും. രാജിക്ക് പിന്നില്‍ പലരും ചിന്തിക്കുന്നത് പോലെ രാഷ്ട്രീയമോ വ്യക്തിപരമോ ആയ പ്രശ്നങ്ങള്‍ ഇല്ലെന്നും സാമ്പത്തികം മാത്രമാണ് കാരണമെന്നും ലല്ലു

No comments:

Post a Comment