ദില്ലി: പട്ടാപ്പകൽ യുവാവ് യുവതിയെ കഴുത്തും കൈകളും അറുത്തു കുത്തിക്കൊന്നു. ഗുഡ്ഗാവ് മെട്രോ റെയിൽ സ്‌റ്റേഷനിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. കഴുത്തിലും വയറിലുമായി യുവതിക്ക് 30-ൽ അധികം തവണ കുത്തേറ്റിരുന്നു. ബ്യൂട്ടി പാർലറിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന പിങ്കി ദേവി എന്ന 34 കാരിയാണ് കുത്തേറ്റു മരിച്ചത്. പിങ്കിയെ കുത്തിയ ജിതേന്ദർ കുമാർ എന്ന 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പിങ്കി ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം. മേഘാലയയിലെ ഷില്ലോംഗ് സ്വദേശിനിയായ പിങ്കി ദേവി രാവിലെ ജോലി സ്ഥലത്തേക്ക് പോകാൻ മെട്രോയിൽ കയറാൻ പോകുമ്പോഴായിരുന്നു സംഭവം. യുവതി നടന്നുപോകവേ പുറകിലൂടെ എത്തിയ ജിതേന്ദർ കുമാർ പെട്ടെന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. നിലത്തുവീണ യുവതിയെ വീണ്ടും വീണ്ടും കുത്തുന്നതും കഴുത്ത് അറുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. യാത്രക്കാർ യുവാവിനെ തടയാൻ ശ്രമിക്കുന്നതും യുവാവിന്റെ ഭീഷണിയിൽ പിന്നീട് പിന്മാറുന്നതും ദൃശ്യങ്ങളിലുണ്ട്.
പിങ്കിയുടെ ശരീരത്തിൽ 30-ൽ അധികം കുത്തേറ്റിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നു വ്യക്തമാണ്. കഴുത്ത്, തൊണ്ട, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും മുറിവ് ഉണ്ടായിരുന്നത്. വയറിൽ ആഴത്തിൽ കുത്തേറ്റിരുന്നു. ജിതേന്ദർ പിങ്കിയെ സ്റ്റേഷന്റെ ഗേറ്റിൽ കാത്തിരുന്ന് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു മുമ്പ് ഭാര്യയെ കൊലപ്പെടുത്താൻ പോകുകയാണെന്ന് പിങ്കിയുടെ ഭർത്താവിനെ പ്രതി ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment