തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ദുബായ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. എയർഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് വിമാനമാണ് പാതിവഴിയിൽ നിന്ന് തിരിച്ചുപറന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്. ഓട്ടോപൈലറ്റ് സംവിധാനം പ്രവർത്തിക്കാതിരുന്നതിനെ തുടർന്നാണിത്. വിമാനം സുരക്ഷിതമായി നിലത്തിറക്കി. 178 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ ഒരു മണിക്കൂറിനകം പ്രത്യേക വിമാനത്തില്‍ ദുബായിലെത്തിച്ചു.
വൈകുന്നേരം 5.45നു തിരുവനന്തപുരത്തു നിന്ന് വിമാനം യാത്ര തിരിച്ചു. കൊച്ചി വരെ എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടപ്പോൾ തിരിച്ചുപറക്കാൻ നിർദേശം ലഭിച്ചു. അങ്ങനെ വൈകുന്നേരം 7.55ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.
No comments:
Post a Comment