Saturday, 29 October 2016

പിസി ഏത് ഭ്രാന്താശുപത്രിയില്‍ നിന്നും വന്നതാണെന്ന് കുരുവിള; ബ്രിട്ടണില്‍ നിന്നും തന്തയ്ക്ക് വിളിച്ച് ജോര്‍ജിന്റെ മറുപടി; തലയ്ക്ക് കൈവെച്ചും കുടുകുടെ ചിരിച്ചും ചാനല്‍ അതിഥികള്‍

സോളാര്‍ കേസിലെ ബംഗളൂരു കോടതി വിധി സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ, ഉമ്മന്‍ ചാണ്ടിക്കെതിരെ ഹര്‍ജി നല്‍കിയ വ്യവസായി എംകെ കുരുവിളയ്‌ക്കെതിരെ തെറിയഭിഷേകവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. 'സോളാര്‍ സംഹാരം തുടങ്ങിയോ?' എന്ന ചോദ്യവുമായി മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ ബ്രിട്ടണില്‍ നിന്നാണ് ജോര്‍ജിന്റെ ‘തത്സമയ’ അസഭ്യവര്‍ഷം.

സരിതയ്ക്ക് താന്‍ കാശ് കൊടുത്തുവെന്ന് പറയുന്ന ജോര്‍ജ് ഏത് ഭ്രാന്ത് ആശുപത്രിയില്‍ നിന്നും വരുന്നതാണെന്ന എംകെ കുരുവിളയുടെ ചോദ്യത്തില്‍ പ്രകോപിതനായ ജോര്‍ജ് കുരുവിളയുടെ തന്തയ്ക്ക് വിളിച്ചാണ് മറുപടി നല്‍കിയത്.

സോളാര്‍ കേസിലെ ഓരോ ഘട്ടങ്ങളിലും എന്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി സഹകരിക്കാതിരുന്നതെന്ന ചാനല്‍ അവതാരകന്‍ വേണുവിന്റെ ചോദ്യത്തിന് ഉത്തരം പറയവെയാണ് കുരുവിള ജോര്‍ജിനെതിരെ രംഗത്തെത്തിയത്. ‘ആദ്യം ജോര്‍ജ് ഏത് ഭ്രാന്താശുപത്രിയില്‍ നിന്നും ആദ്യം ചോദിക്കൂ..എന്നിട്ടാകാം മറുപടി’ എന്ന ലൈനിലായിരുന്നു കുരുവിള. പിസി ജോര്‍ജ്ജിന് വട്ടാണോ എന്നും കുരുവിള ചാനല്‍ ചര്‍ച്ചയില്‍ ചോദിക്കുന്നുണ്ട്. സരിത ആരാണെന്ന് തനിക്കറിയില്ലെന്നും കുരുവിള പറയുന്നു.

പിസി ഇപ്പോള്‍ ഫോണില്‍ ഇല്ലെന്നും ബ്രിട്ടണിലാണെന്നും പറഞ്ഞ് വേണു വീണ്ടും സമാന ചോദ്യം ആവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മാത്രമേ ഇനി പ്രതികരിക്കൂ എന്ന് കുരുവിള ശഠിച്ചു. തൊട്ടുപിന്നാലെ ഫോണില്‍ പിസിയുടെ മറുപടിയെത്തി. അതിങ്ങനെ.

അതായാളുടെ തന്തയുടെ മാനസിക ആശുപത്രിയില്‍ നിന്നാണെന്ന് പറയ്..വൃത്തിക്കെട്ടവന്‍ വീട്ടില്‍ കരഞ്ഞുകൊണ്ട് വന്നിട്ട്...സത്യം പറഞ്ഞ എന്നെ മാനസിക രോഗിയെന്ന് വിളിച്ച അവന്‍ പതിനാറ് തന്തയ്്ക്ക് വിളിച്ചവനാണെന്ന് ഞാന്‍ പറഞ്ഞെന്ന് വേണു അവനോട് പറഞ്ഞേക്കണം. അവന്റെ തമാശയ്ക്ക് കൂട്ടുനില്‍ക്കാന്‍ ഞാന്‍ ഉമ്മന്‍ ചാണ്ടിയല്ലെന്നും പറഞ്ഞേക്കണം. എന്റെ വീട്ടില്‍ കരഞ്ഞുകൊണ്ട് വന്നവനാണ് ഇവന്‍.


'ആര് ഞാനോ?' എന്നാണ് ജോര്‍ജിന്റെ തന്തയ്ക്ക് വിളിയോടുള്ള എംകെ കുരുവിളയുടെ പ്രതികരണം. 'ഞാന്‍ എകെ കുരുവിളയാണ്, അല്ലാതെ ഡല്‍ഹിയിലുള്ള തോമസ് കുരുവിള അല്ല.. ജോര്‍ജ് തെറ്റിദ്ധരിച്ചിരിക്കുകയാണ്, ബംഗളൂര്‍ വ്യവസായി'- എന്നും കുരുവിള പറയുന്നു.

ഈ തെറിയഭിഷേകത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഇ നിലയില്‍ ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞ വേണു ചര്‍ച്ചയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കും നന്ദി പറഞ്ഞ് മറ്റൊരു അതിഥിയിലേക്ക് പോകുന്നതാണ് വീഡിയോയുടെ ഒടുവില്‍.

സിപിഎം എംഎല്‍എ എഎ റഹീമും കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥും അഭിഭാഷകന്‍ എംസി ആഷിയും രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ജേക്കബ് ജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ജോര്‍ജും കുരുവിളയും ഏറ്റുമുട്ടുന്നത് കണ്ട് തലയില്‍ കൈവെച്ചിരിക്കുന്ന ജേക്കബ് ജോര്‍ജിനെ വീഡിയോയില്‍ കാണാം. അഭിഭാഷകന്‍ ചിരിയടക്കാന്‍ പാടുപെടുന്ന കാഴ്ച്ചയും വീഡിയോയിലുണ്ട്.

പിസി ജോര്‍ജിന്റെ അസഭ്യവര്‍ഷത്തിന് വീരപരിവേഷം നല്‍കിയാണ് അനുയായികള്‍ വീഡിയോ പ്രചരിപ്പിക്കുന്നതും നവമാധ്യമങ്ങളില്‍ കണ്ടു.

പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ് എന്ന ഫെയ്‌സ്ബുക്കിലിട്ട ചാനല്‍ ചര്‍ച്ചാ വിഡിയോക്ക് കീഴെയുള്ള അടിക്കുറിപ്പ് തന്നെ അതിന് സാക്ഷ്യം.

‘ഞാനൊ ഞാനാരാന്ന് അറിയണൊ ഞാന്‍ നിന്റെ തന്തയാടാ തന്ത....ഹോ ഒരുത്തന്റെ തന്തക്ക് വിളിച്ചപ്പോ എന്തൊരാശ്വാസം.....ആശാന്‍ റോക്‌സ്.....ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് MLA യെ മാനസികരോഗി എന്ന് വിളിച്ച് അധിഷേപിച്ച കുരുവിളക്ക് നല്ല ചുട്ട മറുപടി നല്‍കി നമ്മുടെ ആശാന്‍......’


വീഡിയോക്ക് കീഴിലുള്ള പിസി ജോര്‍ജ് അനുകൂലികളുടെ അടിക്കുറിപ്പ് 



No comments:

Post a Comment