Sunday, 23 October 2016

ഹണി ട്രാപ് വിവാദം ;ബിജെപി എം.പി വരുണ്‍ ഗാന്ധിയുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ന്യൂഡല്‍ഹി : വിദേശ വനിതകളുടെ കെണിയില്‍ വീണ് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ അയല്‍രാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന വരുണ്‍ഗാന്ധിക്ക് കുരുക്ക് മുറുകുന്നു . ഹണി ട്രാപില്‍ വീണ വരുണ്‍ ഗാന്ധിയുടെ ചിത്രങ്ങളെന്ന പേരില്‍ നവമാധ്യമങ്ങളില്‍ നിറയുകയാണ് ഈ അശ്ലീല ദൃശ്യങ്ങള്‍.

ഒരു യുവതിയുമൊത്തുള്ള വരുണിന്റെ നഗ്നദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. അതേ സമയം ചിത്രങ്ങളുടെ ആധികാരികതയെ സംബന്ധിച്ച് വ്യക്തതയില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളി വരുണ്‍ ഗാന്ധി ഇന്നലെയും രംഗത്തെത്തിയിരുന്നു. ആരോപണമുന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വരുണ്‍ വ്യക്തമാക്കിയിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ വരുണിന് പിന്തുണയുമായി പാര്‍ട്ടി നേതാക്കളോ വക്താക്കളോ എത്താത്ത സാഹചര്യത്തിലാണ് തന്റെ ഭാഗം വാദിക്കാന്‍ വരുണ്‍ തന്നെ രംഗത്തിറങ്ങിയത്. തനിക്കെതിരായ ആരോപണത്തില്‍ സത്യത്തിന്റെ തരിമ്പു പോലുമില്ലെന്നു വരുണ്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിരോധ ചര്‍ച്ചാസമിതി യോഗങ്ങളില്‍ താന്‍ പങ്കെടുത്തിട്ടേയില്ല. 

പങ്കെടുത്ത സ്ഥിരം സമിതി യോഗങ്ങളാകട്ടെ, അപൂര്‍വം. ഗൂഢതാല്‍പര്യമുണ്ടായിരുന്നെങ്കില്‍ യോഗങ്ങളില്‍ താല്‍പര്യപൂര്‍വം പങ്കെടുക്കുകയാണു ചെയ്യേണ്ടിയിരുന്നത്. ഇംഗ്ലണ്ടിലെ കോളജ് പഠന കാലത്ത് ആയുധ ഇടനിലക്കാരന്‍ അഭിഷേക് വര്‍മയെ പരിചയപ്പെട്ടിരുന്നുവെന്നതല്ലാതെ വര്‍ഷങ്ങളായി സമ്പര്‍ക്കമില്ല. എഡ്മണ്ട്‌സ് അലനെ കണ്ടിട്ടേയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വിദേശവനിതകളുടെ കെണിയില്‍ കുടുങ്ങിയ വരുണ്‍ ആയുധവ്യാപാരി അഭിഷേക് വര്‍മയ്ക്കു പ്രതിരോധ രഹസ്യങ്ങള്‍ കൈമാറിയെന്നാണ് ആക്ഷേപം. 2009 മുതല്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട സ്ഥിരം പാര്‍ലമെന്റ് സമിതിയിലും ചര്‍ച്ചാസമിതിയിലും അംഗമാണ് മന്ത്രി മനേക ഗാന്ധിയുടെ പുത്രന്‍ കൂടിയായ വരുണ്‍.

യുപി സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംപിയാണ്. സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരാണു വരുണ്‍ കെണിയില്‍ കുടുങ്ങി രഹസ്യം ചോര്‍ത്തിയെന്നു പറയുന്ന കത്തു പുറത്തുവിട്ടത്. ന്യൂയോര്‍ക്കിലെ അഭിഭാഷകന്‍ എഡ്മണ്ട്‌സ് അലന്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫിസിലേക്കയച്ചതായിരുന്നു കത്ത്.

വിഷയത്തില്‍ അന്വേഷണം നടത്താനും, വരുണിന്റെ വിശദീകരണം തേടാനും ജനറല്‍ സെക്രട്ടറി ഭുപേന്ദര്‍ യാദവിനെ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അതേ സമയം വരുണിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ശ്രമമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നത്.
 

No comments:

Post a Comment