ഡൽഹി: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാക്കി കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കേന്ദ്രമന്ത്രി മഹേഷ് ശര്‍മയ്ക്കാണ് അബദ്ധം പറ്റിയത് . ഡല്‍ഹിയില്‍ നടന്ന ഒരു ടൂറിസം പരിപാടിക്കിടെയായിരുന്നു മന്ത്രിക്ക് അബദ്ധം പറ്റിയത്.
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയെ സ്റ്റേജില്‍ ഇരുത്തിക്കൊണ്ടായിരുന്നു ഈ മണ്ടത്തരം എന്നതാണ് ഏറ്റവും രസകരമായ കാര്യം. ജോണ്‍ കി മാത്രമല്ല ബ്രണ്ടന്‍ മക്കുല്ലവും വേദിയില്‍ ഉണ്ടായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയില്‍ സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് മഹേഷ് ശര്‍മ. ഹിസ് എക്സലന്‍സി പ്രൈം മിനിസ്റ്റര്‍ മക്കല്ലം എന്നായിരുന്നു മഹേഷ് ശര്‍മ രണ്ട് തവണയും പറഞ്ഞത്.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടൂറിസം സാധ്യതകള്‍ ആരായുന്ന ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ അമളി. എന്നാല്‍ ഏറ്റവും രസകരമായ കാര്യം രണ്ട് തവണ ഇതേ കാര്യം ആവര്‍ത്തിച്ചിട്ടും പറഞ്ഞതിലെ മണ്ടത്തരം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ തിരിച്ചറിഞ്ഞില്ല എന്നതാണ്. എന്നാല്‍ രണ്ട് തവണ തന്റെ പേര് തെറ്റിച്ചതൊന്നും പരിപാടിയില്‍ പങ്കെടുത്ത ജോണ്‍ കിയെ ബാധിച്ചില്ല. നമസ്തേ എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങിയ ജോണ്‍ പ്രസന്നവദനനായി കാര്യങ്ങള്‍ അവതരിപ്പിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു ജോണ്‍ കിയുടെ പ്രസംഗം ശ്രദ്ധിച്ചത്
ഇതാദ്യമായിട്ടല്ല മഹേഷ് ശര്‍മയുടെ പ്രസ്താവനകള്‍ വിവാദമാകുന്നത്. വിദേശത്ത് നിന്നും വരുന്ന വനിതാ ടൂറിസ്റ്റുകള്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുത് എന്നായിരുന്നു ടൂറിസം മന്ത്രിയായ മഹേഷ് ശര്‍മയുടെ ഇതിന് മുമ്ബത്തെ ഒരു പ്രസ്താവന. ഇതിനെ ആളുകള്‍ നല്ലപോലെ വിമര്‍ശിച്ചിരുന്നു.
ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ബ്രണ്ടന്‍ മക്കുല്ലം. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ മക്കുല്ലം കഴിഞ്ഞ ലോകകപ്പോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
No comments:
Post a Comment