Monday, 31 October 2016

മഴയില്ല;ഇനിമുതല്‍ കേരളം വരള്‍ച്ചാബാധിത സംസ്ഥാനം : ചരിത്രത്തിലെ ആദ്യപ്രഖ്യാപനം




തിരുവനന്തപുരം : കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷം മഴയുടെ അളവില്‍ വലിയതോതില്‍ കുറവുണ്ടായി. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവും കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

നവംബറിലും ഡിസംബറിലും നല്ല മഴ ലഭിച്ചാലും സംസ്ഥാനം വരള്‍ച്ചാഭീഷണി നേരിടേണ്ടിവരും. വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചതോടെ ജല ഉപയോഗത്തിനു നിയന്ത്രണം വരും. സഹകരണ ബാങ്കുകളില്‍നിന്നുള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍ക്കു മൊറട്ടോറിയം നിലവില്‍വരും. ഈ സ്ഥിതിയില്‍ കേന്ദ്രസഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

ഇടവപ്പാതി മഴ 34% കുറഞ്ഞതിനെത്തുടര്‍ന്നു 14 ജില്ലകളെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ സമിതി യോഗത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

നിലവില്‍ ഡാമുകളിലെ ജലനിരപ്പു ശരാശരിയെക്കാള്‍ 22 ശതമാനത്തോളം കുറവാണ്. തുലാമഴ കനിഞ്ഞില്ലെങ്കില്‍ വേനല്‍ക്കാലത്തു വൈദ്യുതി നിയന്ത്രണത്തിനും സാധ്യതയുണ്ട്.

No comments:

Post a Comment