Monday, 31 October 2016

‘ഫീലിങ് ഹാപ്പി ഫ്രം പൊലീസ് സ്റ്റേഷന്‍’ പ്രതികള്‍ പൊലീസ് തൊപ്പി തലയില്‍ വെച്ച് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു 


സെല്‍ഫിയെടുക്കാന്‍ പൊലീസ് സ്റ്റേഷനും ഒരു തടസമല്ല, അതും പ്രതികള്‍ തന്നെ. കൊല്ലത്താണ് യുവാക്കള്‍ എഎസ്‌ഐയുടെ തൊപ്പി തലയില്‍ വെച്ച് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പെറ്റിക്കേസില്‍ കസ്റ്റടിയിലെടുത്ത മൂന്ന് പേരാണ് സ്‌റ്റേഷനകത്ത്‌ സെല്‍ഫിയെടുത്തത്.

കൊല്ലം ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഫീലിങ് ഹാപ്പി ഫ്രം കാവനാട് പൊലീസ് സ്റ്റേഷന്‍ എന്ന കുറിപ്പും ഫോട്ടോക്കൊപ്പമുണ്ട്. യുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നു എന്ന നാട്ടുകാരുടെ പരാതിയിന്‍ മേലാണ് പൊലീസ് ഇവരെ പിടികൂടിയത്. സാജ് ആലോഷ്യസ് ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവരായിരുന്നു പ്രതികള്‍.

സ്‌റ്റേഷനിലെ പൊലീസുകാരുടെ അനുമതിയോടെയാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നും വിവരങ്ങളുണ്ട്. എന്നാല്‍ എഎസ്‌ഐ ആരെന്ന് വ്യക്തമായിട്ടില്ല. ചിത്രത്തെ അഭിനന്ദിച്ചും, അല്ല പിന്നെ അത്രെ ഉള്ളു എന്നതരത്തിലൊക്കെ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

No comments:

Post a Comment