Monday, 24 October 2016

ഹാജി അലി ദർഗയിൽ സ്​ത്രീകൾക്ക്​ പ്രവേശിക്കാമെന്ന്​ ട്രസ്​റ്റ്​

മുംബൈ: ഹാജി അലി ദർഗയിൽ സ്​ത്രീകൾക്കും പ്രവേശനം നൽകാമെന്ന്​​ ട്രസ്​റ്റ്​ ഭാരവാഹികൾ സുപ്രീംകോടതിയെ അറിയിച്ചു. ദർഗയിൽ സ്​ത്രീകളെ പ്രവേശിപ്പിക്കുന്നതിനാവശ്യമായ സൗകര്യമേർപ്പെടുത്താൻ നാലാഴ്​ച സമയം കോടതി നൽകിയിരുന്നു. സ്​ത്രീ പ്രവേശന വിലക്ക് ബോംബെ ഹൈ​കോടതി എടുത്തുകളഞ്ഞതിനെതിരെ ദർഗ ട്രസ്​റ്റ്​ ഭാരവാഹികൾ പരമോന്നത  കോടതിയെ സമീപിക്കുകയും ഒക്​ടോബർ 17 വരെ സ്​ത്രീപ്രവേശനത്തിലെ സ്​റ്റേ കോടതി നീട്ടി നൽകുകയും ചെയ്​തിരുന്നു.

രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ കൂടുതൽ പുരോഗമനപരമായ നിലപാട്​ കോടതിയെ അറിയിക്കാമെന്ന്​ ട്രസ്​റ്റ്​ ഭാരവാഹികൾ ബോധിപ്പിച്ചിരുന്നു. തുടർന്നാണ്​ സത്രീപ്രവേശനത്തെ ട്രസ്​റ്റ്​ ഭാരവാഹികൾ സുപ്രീംകോടതിയിൽ അനുകൂലിച്ചത്​.

സ്​ത്രീകൾ ദർഗയിൽ പ്രവേശിക്കുന്നത്​ വിലക്കിയതിനെതിരെ ഭാരതീയ മുസ്​ലിം മഹിള ആന്ദോളൻ നേതാക്കളായ നൂർജഹാൻ ഫിയാസ്​, സകിയ സോമൻ എന്നിവരാണ്​ ഹൈകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 14, 15, 25 വകുപ്പുകൾ പ്രകാരം സ്​ത്രീകളെ ദർഗയിൽ പ്രവേശിക്കുന്നത്​ വിലക്കാൻ ട്രസ്​റ്റിന്​ അധികാരമില്ലെന്നായിരുന്നു ഹൈകോടതി വിധി.

പുരുഷൻമാരെ പോലെ ദർഗയുടെ പ്രധാന ഭാഗത്ത്​ പ്രവേശിക്കാൻ സ്​ത്രീക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. വ്യക്​തിയുടേയോ സംഘത്തി​േൻറയോ ആചാരങ്ങളിലും രീതികളിലും മാറ്റം വരുത്താൻ ട്രസ്​റ്റിന്​ അധികാരമില്ലെന്നും ഹൈകോടതി വ്യക്​തമാക്കിയിരുന്നു. ഇൗ വിധിക്കെതിരെയാണ്​ ട്രസ്​റ്റ്​ സുപ്രീംകോടതി​യിൽ അപ്പീൽ നൽകിയത്​.

 

No comments:

Post a Comment