കോഴിക്കോട്: മലപ്പുറം ജില്ലയില്‍ നിന്നും പന്തുതട്ടാന്‍ സ്പാനിഷ് ലാലിഗയിലേക്ക് പറക്കുകയാണ് ആഷിഖ് കുരുനിയാന്‍. മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിയായ ആഷിഖ് പൂനെ എഫ്‌സിയുടെ വിലപ്പെട്ടതാരമാണ് നിലവില്‍. ഇവിടെ നിന്നും ആഷിഖിനെ സ്പാനിഷ് ലാ ലിഗയിലെ വിയ്യാറയല്‍ ക്ലബ്ബ് റാഞ്ചിയിരിക്കുകയാണ്. പൂനെ സിറ്റിയുമായി രണ്ടര മാസത്തെ വായ്പാ കരാറിലാണ് ആഷിഖ് സ്പെയ്നിലേക്ക് പോവുന്നത്.
ഇന്ത്യയുടെ അണ്ടര്‍ 19 താരമായ ആഷിഖ് പൂനെ സിറ്റി എഫ് സിയുടെ അക്കാഡമി പ്രൊഡക്ടാണ.് ഒക്ടോബര്‍ 31നാണ് ആഷിഖ് വിയ്യാറയല്‍ ക്യാമ്പില്‍ പങ്കുചേരുക. സ്പാനിഷ് ലാ ലിഗ ക്ലബ്ബുമായി കരാറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ആഷിഖ്. നേരത്തെ ലെഗാനെസുമായി ഇന്ത്യയുടെ ഇഷാന്‍ പണ്ഡിത കരാറിലെത്തിയിരുന്നു. ഐ ലീഗ് ക്ലബ്ബായ പൂനെ എഫ്‌സിയുടെ അക്കാദമിയില്‍ പയറ്റിത്തെളിഞ്ഞ ആഷിഖ് ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിലേക്ക് ചേക്കാറാനിരിക്കുകയായിരുന്നു. അതിനിടെയാണ് പൂനെ എഫ്‌സി അക്കാഡമിയെ ഐഎസ്എല്‍ ടീമായ പൂനെ സിറ്റി എഫ് സി ഏറ്റെടുക്കുന്നത്. ഇതോടെ, ആഷിഖിന്റെ മാതൃക്ലബ്ബായി പൂനെ സിറ്റി മാറി.
ക്രിയേറ്റ് മിഡ്ഫീല്‍ഡറായും സ്ട്രൈക്കറായും തകര്‍ക്കുന്ന പ്ലെയറാണ് ആഷിഖ്. 2014-15 അണ്ടര്‍ 19 ഐ ലീഗ് സീസണില്‍ പൂനെ എഫ് സിയെ റണ്ണേഴ്സപ്പാക്കുന്നതില്‍ ആഷിഖിന്റെ സംഭാവന വളരെ വലുതാണ്. ഈപ്രകടനത്തോടെയാണ് ഈ മലയാളി താരം ദേശീയ അണ്ടര്‍ 19 നിരയിലെത്തിയത്.
No comments:
Post a Comment