വിശാഖപട്ടണം > ലെഗ്സ്പിന്നര്‍ അമിത് മിശ്രയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ന്യൂസിലന്റിനെതിരായ പരമ്പരയിലെ അഞ്ചാമത്തെ ഏകദിനത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 270 പിന്തുടര്‍ന്ന കിവീസ് 79 റണ്‍സ് എടുത്ത് ഓള്‍ ഔട്ടായി.
സ്പിന്നര്‍ അമിത് മിശ്രയുടെ ആറ് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 18 റണ്‍സിന് അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും രണ്ടുവീതം മത്സരങ്ങള്‍ വിജയിച്ചിരുന്നു. മിശ്രയെ കൂടാതെ ഇന്ത്യന്‍ ബൌളര്‍മാരായ അക്ഷര്‍ പട്ടേല്‍ രണ്ടും, ബുമ്ര, ഉമേഷ് യാദവ്, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. കിവീസ് ഇന്നിങ്ങ്സില്‍ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുക്കുകയായിരുന്നു. സ്കോര്‍: ഇന്ത്യ 260–6(50), ന്യൂസിലന്റ് 79–10(23.1).
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ (65 പന്തില്‍ 70), വിരാട് കോഹ്ലി (76 പന്തില്‍ 65), ക്യാപ്റ്റന്‍ എം എസ് ധോണി 41 എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. ന്യൂസീലന്റിനായി ഇഷ് സോധി, ട്രെന്റ് ബൌള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്കായി ജയന്ത് യാദവ് ഈ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് യാദവ് ടീമിലെത്തിയത്.്
No comments:
Post a Comment