Sunday, 23 October 2016

ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു;ഖത്തറില്‍ ദേശീയ ദുഃഖാചരണം


ദോഹ: രണ്ട് പതിറ്റാണ്ടിലധികം ഖത്തറിന്റെ ഭരണാധികാരിയായിരുന്ന ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി അന്തരിച്ചു. 84 വയസായിരുന്നു.അമീരി ദിവാന്‍ പ്രസ്താവനയിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്. 1972 ഫെബ്രുവരി 27 മുതല്‍ 1995 ജൂണ്‍ 27വരെയായിരുന്നു ശൈഖ് ഖലീഫ രാജ്യത്തിന്റെ അമീറായരുന്നത്. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ പിതാവും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാ മഹനുമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്വറില്‍ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ താനിയുടെ മകനായി1932ല്‍ റയ്യാനിലായിരുന്നു ജനനം. അബ്ദുല്ല ബിന്‍ ജാസിം അല്‍ താനിയുടെ ചെറുമകനാണ്. 1957ല്‍ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം പിന്നീട് കിരീടാവകാശിയായി നിയമിതനായി. 1960കളില്‍ ഖത്വര്‍ പ്രധാന മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും പദവികളും വഹിച്ചിട്ടുണ്ട്. 1972 ഫെബ്രുവരി 22നാണ് അമീറായി ചുമതലയേല്‍ക്കുന്നത്. ആധുനിക ഖത്തറിന്റെ വികസനത്തിന് ചുക്കാന്‍ പിടിച്ച ഭരണാധികാരികളിലൊരാളായാണ് ശൈഖ് ഖലീഫയെ വിശേഷിപ്പിക്കുന്നത്. എണ്ണയുത്പാദന രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. എണ്ണയുത്പാദനവുമായി ബന്ധപ്പെട്ട് നിരവധി വിദേശകമ്പനികളുമായി അക്കാലയളവില്‍ കരാറുകളിലും മറ്റും ഏര്‍പ്പെട്ടിരുന്നു

No comments:

Post a Comment