ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകളെ ദ്രുതകര്‍മ സേനയുടെ നേതൃത്വത്തില്‍ കൊന്നൊടുക്കി സംസ്കരിച്ച് തുടങ്ങി. തകഴി, ചെറുതന, മുട്ടാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രോഗം ബാധിച്ച 1,176 താറാവുകളെയാണ് ഇന്നലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചത്. വിവിധ പ്രദേശങ്ങളില്‍ രോഗം ബാധിച്ച താറാവുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു.
ഇന്ന് നീലംപേരൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ദ്രുതകര്‍മ സേനയുടെ നേതൃത്വത്തില്‍ താറാവുകളെ നശിപ്പിക്കും.
രോഗം ബാധിച്ച താറാവുകളെ മാത്രം നശിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. എന്നാല്‍ മുഴുവന്‍ താറാവുകളെയും കൊന്നൊടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. രോഗം ബാധിക്കാത്തവയെ സംരക്ഷിക്കാന്‍ മാര്‍ഗമില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ സമീപിച്ചത്.
ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ചിലയിടങ്ങളില്‍ ഇതു കര്‍ഷക പ്രതിഷേധത്തിനിടയാക്കി. രോഗം പടരുന്ന പശ്ചാത്തലത്തില്‍ താറാവുകളെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കു മാറ്റുന്നതിന് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ പ്രദേശങ്ങളില്‍ രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചുവരികയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍.
<ദ്രുത കര്‍മ സേനയുടെ പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. അര ലക്ഷം താറാവുകളെയെങ്കിലും കൊന്നൊടുക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
<എച്ച് 1 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണ് താറാവുകളില്‍ സ്ഥിരീകരിച്ചത്. രോഗം മനുഷ്യരിലേക്ക് പടരില്ലെന്ന് അധികൃതർ.
<സൈബീരിയില്‍ നിന്നെത്തിയ ദേശാടനപ്പക്ഷികളിലൂടെയാണ് വൈറസ് ജില്ലയിലെത്തിയതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണയും ദേശാടനപ്പക്ഷികളായിരുന്നു പക്ഷിപ്പനി വൈറസ് പടര്‍ത്തിയത്.
<നശിപ്പിക്കുന്ന താറാവുകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് രോഗം ബാധിച്ച് ചത്തൊടുങ്ങിയ താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കർഷകർ.
No comments:
Post a Comment