Tuesday, 25 October 2016

പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ ഇനി എല്ലാം മുബൈലില്‍;പ്രവാസികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മൊബൈല്‍ ആപ്പ്

ദുബായ്: പ്രവാസികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മെബൈല്‍ ആപ്ലിക്കേഷന്‍. പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് രംഗത്തെത്തിയത്. ആപ്പ് ഡൗണ്‍ലോഡ് ആക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.

പാസ്പോര്‍ട്ട് വിസ, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവ ഏകജാലക സംവിധാനത്തിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുകയാണ് കോണ്‍സുലേറ്റിന്റെ ലക്ഷ്യം. ആന്‍ഡ്രോയിഡ് ഫോണിലും ഐഫോണിലും ഉപയോഗിക്കാന്‍ കഴിയും വിധമാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടിയന്തര സന്ദര്‍ഭങ്ങളില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ എസ്.ഒ.എസ് സംവിധാനം, മെസേജ് മുഖാന്തരം കോണ്‍സുലേറ്റുമായി ബന്ധപ്പെടാനുള്ള സൗകര്യം. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍, പുതിയ നിയമനങ്ങള്‍, കോണ്‍സുലേറ്റ് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരോട് ബന്ധപ്പെടാനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി കൂടുതല്‍ വേഗത്തില്‍ കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment