Thursday, 27 October 2016

മാമുക്കോയക്ക് പണി കിട്ടി വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റി

കോഴിക്കോട്: നടന്‍  മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് നഗരസഭ പൊളിച്ചുമാറ്റി. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാല്‍ യാതൊരുവിധ കയ്യേറ്റവും താന്‍ നടത്തിയിട്ടില്ലെന്ന് മാമുക്കോയ പറഞ്ഞു. നഗരസഭയുടെയും പോലീസിന്റെയും ഒത്താശയോടെയാണ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു. ഇന്നു രാവിലെയാണ് സംഭവം. വീടിന്റെ പ്രധാന വഴിയാണ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്്്. തനിക്ക് ഇതേക്കുറിച്ച് നഗരസഭ യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്ന്്് മാമുക്കോയ പറഞ്ഞു. പൊളിക്കുന്ന സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നിട്ടും ആരും ഒരു വാക്ക്്് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. മേയറുമായി താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫായിരുന്നുവെന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന്് ഡെപ്യൂട്ടി മേയര്‍ അറിയിച്ചതായും മാമുക്കോയ പറഞ്ഞു.

No comments:

Post a Comment