Saturday, 29 October 2016

അമ്മമാരുടെ പേരണിഞ്ഞ് ടീം ഇന്ത്യ



ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനത്തിനം കളിക്കാനിറങ്ങിയ ടീം ഇന്ത്യക്ക് ഒരു പുതുമയുണ്ടായിരുന്നു. അമ്മമാരുടെ പേര് എഴുതിയ ജേഴ്‌സിയണിഞ്ഞാണ് ധോണിയും കൂട്ടരും വിസാഗിൽ കളിക്കാൻ ഇറങ്ങിഇറങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ഉദ്യമം. 

"എന്നും അച്ഛന്റെ പേരാണ് എല്ലാവരും തങ്ങളുടെ പേരിനൊപ്പം വെക്കാറുള്ളത്. അച്ഛന്റെ സേവനങ്ങൾ പ്രകീർത്തിക്കാറുള്ളത് പോലെ അമ്മമാരുടെ സേവനങ്ങൾ ശ്രദ്ധിക്കപെടാറില്ല. പൊതു ഇടങ്ങളിൽ അത് ഓർക്കുമ്പോഴും ചെയ്യുമ്പോഴും സന്തോഷകരവും വൈകാരികവും ആണ്. സൈനികരുടെ കാര്യവും അങ്ങനെ തന്നെ ആണ്. ആഗസ്റ്റ് 15നോ സെപ്റ്റംബർ 26നോ മാത്രം ഓർക്കേണ്ടവരല്ല അവർ. എല്ലാ ഇന്ത്യക്കാരും അമ്മമാരെയും രാജ്യം കാക്കുന്ന സൈനികരെയും എന്നും ഓർക്കണം", ടോസ് ഇടുന്ന സമയത്ത് ഇത്തരമൊരു മാറ്റത്തെ കുറിച്ചുള്ള രവിശാസ്ത്രിയുടെ ചോദ്യത്തിനുള്ള ക്യാപ്റ്റന്‍ ധോണിയുടെ മറുപടി ഇതായിരുന്നു.

പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്കാണ് പരമ്പര. ടീം ഇന്ത്യയാണ് പരമ്പര സ്വന്തമാക്കുന്നതെങ്കില്‍ അത് ഒരു കൂട്ടം അമ്മമാരുടെ വിജയമായി വാഴ്ത്താം.

No comments:

Post a Comment