ന്യൂസിലന്‍ഡിനെതിരെ നാലാം ഏകദിനത്തിലും വിക്കറ്റിന് പിന്നില്‍ ധോണിയുടെ ആസാമാന്യ പ്രകടനം. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറിനെയാണ് ധോണി തന്റെ അവിശ്വസനീയമായ പ്രകടനത്തിലൂടെ പുറത്താക്കിയത്.
റണ്‍സിനായി ഓടിയ ടെയ്‌ലര്‍ക്കെതിരെ പന്ത് ഗ്ലൗസില്‍ ലഭിച്ചയുടന്‍ സ്റ്റംമ്പിന് എതിരായി തിരിഞ്ഞുനില്‍ക്കുകയായിരുന്ന ധോണി കൃത്യമായി ലക്ഷ്യത്തില്‍ കൊള്ളിക്കുകയായിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയുടെ പ്രതിഭ എത്രത്തോളമുണ്ടെന്ന് തെളിക്കുന്നതായിരുന്നു ആ പ്രകടനം. ന്യൂസിലന്‍ഡിന്റെ രണ്ട് ക്യാച്ചും ധോണി കൈപിടിയില്‍ ഒതുക്കിയിരുന്നു.
മത്സരത്തില്‍ 35 റണ്‍സാണ് ടെയ്‌ലര്‍ എടുത്തത്. ആറാമനായാണ് ടെയ്‌ലറുടെ പുറത്താകല്‍. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിട്ടുണ്ട്.
No comments:
Post a Comment