Monday, 31 October 2016

വ്യാജഏറ്റുമുട്ടലോ,കൂട്ടക്കുരിതിയോ? സിമിഭീകരരുടെ ജയിൽച്ചാട്ടത്തിൽ ദുരൂഹത

ഭോപാല്‍: ജയില്‍ ചാടിയ സിമി തടവുകാര്‍ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലോ? തടവുപുള്ളികളെ വെടിവച്ചു കൊല്ലുന്നതിന്‍റെ  വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് ഏറ്റുമുട്ടല്‍ വ്യാജമാണോ എന്ന ചോദ്യം ഉയരുന്നത്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന്‍ അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവച്ചതെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂര്‍ നേരത്തെ പറഞ്ഞത്.

എന്നാല്‍, പുറത്തുവന്ന വീഡിയോ ഠാക്കൂറിന്‍റെ വാദത്തിന് തിരിച്ചടിയാവുകയാണ് .എല്ലാ ന്യൂസ് ചാനലകുളും ഇതേ ചോദ്യമുയര്‍ത്തുമ്പോളും ഇതൊരു വ്യാജ ഏറ്റുമുട്ടലാണോ എന്നാണ്.  ഇവർ എന്തിന് ജയില്‍ ചാടിയെന്നും എങ്ങനെ ചാടിയെന്നും വ്യക്തതയില്ലാത്ത കാര്യങ്ങളാണ് അധികൃതര്‍ പ്രചരിപ്പിക്കുന്നത്. ഇന്ന് രാവിലെയാണ് ഭോപാൽ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവച്ചു കൊന്നത്.പറഞ്ഞതിന് വിരുദ്ധമായി ഒരു വീഡിയോ കൂടിയെത്തിയതോടെ പൊലീസും പ്രതീകൂട്ടിലാവുകയാണ്. നിലത്തു കിടക്കുന്ന തടവുകാരില്‍ ഒരാളെ പോയിന്‍റ് ബ്ലാങ്കില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊല്ലുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. തുറസായ പ്രദേശത്ത് നിലത്ത് വീണുകിടക്കുന്നവരില്‍ ജീവനോടെയുള്ള ഒരാളെ ഉന്നം പിടിച്ച് വെടിവെക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. മരിച്ചു കിടക്കുന്നവരില്‍ ആരുടെ അടുക്കലും തോക്ക് അടക്കമുള്ള മാരകായുധങ്ങള്‍ കാണാനില്ല. ഇന്ത്യാ ടുഡേയിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ ആശിഷ് ആണ് ട്വിറ്ററില്‍ വീഡിയോ പുറത്തുവിട്ടത്.

ഭീകരനെ ജീവനോടെ പിടിച്ചാല്‍ കേസന്വേഷണത്തില്‍നിര്‍ണായമാകുമെന്നിരിക്കെ അതിനു മുതിരാതെ വെടിവച്ചതെന്തിന് എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ജയില്‍ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം വീഡിയോ പുറത്തുവന്നതോടെ ശക്തമാകുകയാണ്. ഏറ്റുമുട്ടലാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വിവാദം മുറുകുകയാണ്.

കോണ്‍ഗ്രസ് നേരത്തേ തന്നെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. തടവുപുള്ളികള്‍ ജയില്‍ ചാടിയതാണോ അതോ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന കാര്യം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു. സിപിഎം ഉം ആവശ്യം ഉന്നയിച്ചിട്ടുണ്ട് ജയില്‍ ചാടിയ എല്ലാവരും ഒരേ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അല്‍ക്ക ലാംബ ചോദിച്ചിരുന്നു. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് തടവുപുള്ളികള്‍ ജയില്‍ ചാടിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഒരേ കേസിൽ പ്രതികളായവർക്ക് എങ്ങനെ ഒരേ സെല്ലിൽ  കഴിഞ്ഞുവെന്നതടക്കം സംശയമുയർത്തുന്നു.

സംഭവം ദുരൂഹതയുയര്‍ത്തുവെന്ന ആ രോപണം ഉയര്‍ന്നയുടന്‍ തന്നെ ഭോപ്പാല്‍ ജയിലില്‍നിന്നു രക്ഷപെട്ട സിമി ഭീകരരില്‍നിന്ന് ഏഴ് ആയുധങ്ങള്‍ കണ്ടെത്തിയതായി മധ്യപ്രദേശ് പൊലീസ് ഐജി യോഗേഷ് ചൗധരി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട ഭീകരരെ ഏറ്റുമുട്ടലിലൂടെ പൊലീസ് പിന്നീടു വധിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. നാല് തോക്കുകളും മൂര്‍ച്ചയേറിയ മൂന്നു ആയുധങ്ങളുമാണ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭോപ്പാലിനു സമീപത്തുള്ള എയിന്ത്‌ഖെഡി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിഐജി രമണ്‍ സിങ് സികാര്‍വറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

No comments:

Post a Comment