മുംബൈ : മുംബൈയ്‌ക്കെതിരായ അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് മികച്ച വിജയം. 273 റണ്‍സാണ് കേരളം സ്വന്തമാക്കിയത്.കേരളത്തിന്റെ താരങ്ങളായ സല്‍മാന്‍ നിസാറിന്റേയും ഫാബിദ് ഫാറൂഖിന്റെ മികവിലാണ് കേരളം വിജയം സ്വന്തമാക്കിയത്. 191 റണ്‍സ് നേടിയ സല്‍മാന്‍ 12 ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 110 റണ്‍സാണ് നേടിയത്.ആദ്യ ഇന്നിംഗ്‌സില്‍ 177 ന് പുറത്തായ കേരളത്തിനെതിരെ മുംബൈ 221 ന് ഓള്‍ ഔട്ടായി.എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയത് വകവെക്കാതെ എട്ട് വിക്കറ്റിന് 415 റണ്‍സെടുക്കുകയായിരുന്നു കേരളം. സല്‍മാനൊപ്പം ഫാബിദ് പുറത്താകാതെ 116 റണ്‍സും എടുത്തു. വിഷ്ണു വിനോദ് 80 റണ്‍സ് എടുത്ത് പുറത്തായി.മറുപടി ബാറ്റിംഗിനിറങ്ങിയ എതിരാളികള്‍ കേവലം 92 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ഫാബിദ് ഫാറൂഖാണ് മുംബൈയെ തകര്‍ത്തത്.
No comments:
Post a Comment