Sunday, 23 October 2016

സംസ്ഥാനത്തെ എയ്ഡഡ് എൽപി, യുപി സ്കൂളുകളിൽ വൈഫൈ വരുന്നു

തിരുവനന്തപുരം:  സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് എൽപി, യുപി സ്കൂളുകളിലും വൈഫൈ സൗകര്യം . ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തിൽ പതിനായിരത്തോളം സ്കൂളുകളിൽ അടുത്ത ഒന്നു മുതൽ രണ്ട് എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങും. സംസ്ഥാനത്തെ എട്ടു മുതൽ 12 വരെ ക്ലാസുകൾ നൂതന സാങ്കേതിക സംവിധാനങ്ങൾ തുടങ്ങുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

5000-ഓളം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഐടി@സ്കൂൾ നൽകിവരുന്നുണ്ട്.  15,000 ഓളം കണക്ഷനുകളുമായി  വിദ്യാഭ്യാസ ബ്രോഡ്ബാൻഡ് ശൃംഖലയായി ഇത് മാറുമെന്ന്ഐടി@സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് പറഞ്ഞു. പ്രൈമറി തലത്തിൽ 'കളിപ്പെട്ടി' എന്ന പേരിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലേയ്ക്കുള്ള ഐസിടി പാഠപുസ്തകങ്ങൾ നവംബറിൽ സ്കൂളുകളിലെത്തും. പ്രൈമറി അധ്യാപകർക്കുള്ള ഐസിടി പരിശീലനം ഇന്നുതുടങ്ങും.  

സ്കൂൾ കംപ്യൂട്ടർ ലാബിലാണ് ഇന്റർനെറ്റ് കണക്ഷന്റെ ഭാഗമായുള്ള മോഡം ബന്ധിപ്പിക്കേണ്ടത്. വൈഫൈ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാൻ പാസ്‌വേർഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണം. സ്കൂളിൽ ലഭ്യമാക്കുന്ന ഇന്റർനെറ്റ് സൗകര്യം അക്കാദമിക് പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.  ഇന്റർനെറ്റുള്ള കമ്പ്യൂട്ടറുകളിൽ മറ്റു സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ല. പ്രതിവർഷം നികുതികൾ ഉൾപ്പടെ 5000 രൂപയാണ് നിരക്ക്. ഇത് ഐടി അറ്റ് സ്കൂൾ വഹിക്കും.  പരാതികൾ പരിഹരിക്കാൻ കോൾ സെന്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. 

No comments:

Post a Comment