Sunday, 2 October 2016

ഭാഗ്യവാനെ കണ്ടെത്തി; എട്ടു കോടിയുടെ ഓണം ബംബര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്

പാലക്കാട്: കേരള ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ നേടിയ ആളെ കണ്ടെത്തി. പാലക്കാട് ചേരാമംഗലം പഴയതറ സ്വദേശി ഗണേശനാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. എട്ടു കോടി രൂപയാണ് സമ്മാനത്തുക. തൃശൂരില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് ഗണേശന്‍. ഗണേശന്റെ കൈവശമുള്ള ടിസി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തൃശൂരില്‍ വിറ്റ ടിക്കറ്റാണിത്.

തൃശൂര്‍ ചേര്‍പ്പ് വല്ലച്ചിറയിലെ ലോന ടൂവീലര്‍ വര്‍ക്‌ഷോപ്പില്‍ പത്തുവര്‍ഷമായി തൊഴിലാളിയാണു ഗണേശ്. ഓണത്തിനു വീട്ടില്‍ പോകുംവഴി കുതിരാന്‍ അമ്പലത്തിനു സമീപത്തു നിന്ന് ടിക്കറ്റ് എടുത്തിരുന്നെങ്കിലും രണ്ടാഴ്ചയായി അവധി കിട്ടാത്തതിനാല്‍ വീട്ടില്‍ പോയിരുന്നില്ല. ഇന്നലെ വൈകിട്ടു ചെന്നയുടന്‍ ലോട്ടറി എടുത്തു നോക്കിയപ്പോഴാണ് ബംബര്‍ അടിച്ചെന്ന് അറിയുന്നത്. ടിക്കറ്റ് നാളെ ബാങ്കില്‍ ഹാജരാക്കിയേക്കും.

തൃശൂര്‍ നഗരത്തിലെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഏജന്‍സിയില്‍നിന്നു വാങ്ങിയ ടിസി 788368 എന്ന നമ്പരിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നിരവധിപേര്‍ ടിക്കറ്റെടുക്കുന്നതിനാല്‍ ആരാണു ടിക്കറ്റെടുത്തതെന്ന് ഏജന്‍സിക്കാര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

No comments:

Post a Comment