കണ്ണൂര്‍ കനകമലയില്‍ ഒളിച്ചിരിക്കുകയായിരുന്ന 8 അംഗ സംഘത്തില്‍ മലയാളികളും ; സംഘത്തെ പിടികൂടിയത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍
കണ്ണൂര്‍ : ഐ.എസ് ബന്ധം സംശയിച്ച് കണ്ണൂരില്‍ 5 പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കനകമലയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്നു രാവിലെ കണ്ണൂരില്‍ എത്തിയ സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. എട്ടംഗ സംഘത്തിലെ അഞ്ചു പേരെയാണ് റെയ്ഡില്‍ പിടികൂടാനായത്.
ആന്ധ്രയില്‍ നിന്ന് നാല് മാസം മുന്‍പ് ലഭിച്ച ചില വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍.ഐ.എ വെളിപ്പെടുത്തിയില്ല. വടകര ഭാഗത്തു നിന്ന് എത്തിയവരാണ് ഇവരെന്നാണ് വിവരം.
ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് സംഘം പിന്തുടര്‍ന്നെത്തിയത്. 8 അംഗ സംഘത്തിലെ മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായവരില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും ഉണ്ടെന്നാണ് സൂചന. ഐജി അനുരാഗ് സജ്ജുവിന്റെ നേതൃത്വത്തില്‍ എന്‍ഐഎ സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
No comments:
Post a Comment