കൊച്ചി: കഴിഞ്ഞ ദിവസം സൈബർ ലോകം വേട്ടയാടിയ ആ ചെറുപ്പക്കാരൻ നിരപരാധി!…കുറ്റങ്ങൾ തെളിയാത്തതിനാൽ അറസ്റ്റ് ചെയ്യാതെ കേസെടുക്കാതെ കേരളാ പോലീസ് വിട്ടയച്ചു. പാക്കിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇന്ത്യൻ ചെറ്റകളേ.. എന്ന് അധിക്ഷേപിച്ചു കൊണ്ട് ഫേസ്‌ബുക്ക് ഇട്ടതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഷാഹുൽ ഹമീദ് എന്ന നേമം കാരക്കാമണ്ഡപം സ്വദേശിയെ വിട്ടയച്ചു. ഇന്ത്യൻ സൈന്യത്തേ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നത്രേ ഇയാൾ.
എന്നാൽ തന്റെ പോസ്റ്റ് ആരോ എഡിറ്റ് ചെയ്ത് മാറ്റിയെന്നും ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്താണിത് ചെയ്തതെന്നും ഷാഹുൽ പോലീസിൽ പറഞ്ഞു. ഷാഹുൽ പറയുന്നത് മുഖവിലക്കെടുത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയക്കുകയായിരുന്നു.ഫേസ്‌ബുക്ക് പോസ്റ്റിട്ടത് ഇയാളാണെന്നു തെളിയിക്കുന്ന സൈബർ രേഖകൾ ലഭ്യമാക്കേണ്ടതുണ്ടെന്നും അതു ലഭ്യമാകുന്ന മുറയ്ക്ക് യുവാവിനെ വീണ്ടും ചോദ്യംചെയ്യുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ, വിഴിഞ്ഞം എസ്‌ഐ: രതീഷ് എന്നിവർ അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിൽ യുവാവിന്റെ ചിത്രത്തിനൊപ്പം കണ്ട കാറിന്റെ നമ്പർ പിന്തുടർന്നാണു യുവാവിനെ വിഴിഞ്ഞം സ്റ്റേഷനിൽ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
സപ്തംബർ 29നാണ് പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഷാഹുൽ ഹമീദിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വിവരങ്ങൾ, ലാപ്‌ടോപ് തുടങ്ങിയവ സൈബർ വിങ് പരിശോധിച്ചുവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ ടാബ് പരിശോധിച്ചെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ‘പാക്കിസ്ഥാന് എതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളേ.. നീയൊക്കെ തീർന്നടാ.. തീർന്ന്… ഇന്ത്യയിൽ ജനിച്ചു എന്ന ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ.. അതിൽ ഞാൻ ദുഃഖിക്കുന്നു.. എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കട്ടേ…“
എന്നാൽ ഷാഹുലിന്റെ ഒരിജിനൽ പോസ്റ്റ് പിന്നീട് എഡിറ്റ് ചെയ്ത് ഇത്തരത്തിൽ ആക്കുകയായിരുന്നു. ഇതാരാണ് ചെയ്തത് എന്ന് ഇനിയും വ്യക്തമായിട്ടില്ല.
No comments:
Post a Comment