മക്ക: കൈകള്‍ ചുംബിച്ചും ബറകത്തിനായി കുടിക്കാന്‍ വെള്ളവും നല്‍കിയ ഇമാമിനെ സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം ചോദ്യം ചെയ്തു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഹജ്ജിനെത്തിയ തീര്‍ത്ഥാടകരാണ് മക്കയിലെ ജറൂഷി മാളിന് മുന്നിലെ അല്‍ ഖൈര്‍ മസ്ജിദു ഇമാമില്‍ നിന്നും അനുഗ്രഹം തേടിയെത്തിയത്. എന്നാല്‍ ഇമാം ഇവര്‍ക്ക് ബറകത്തിനായി വെളളം കുടിക്കാന്‍ കൊടുക്കുകയും തന്റെ കൈ മുത്താന്‍ വിശ്വാസികളെ അനുവദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കൂടി വ്യാപകമായതോടെയാണ് ഇസ്‌ലാമിക കാര്യ മന്ത്രാലയം ഇമാമിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ‘പൂര്‍വ്വ സൂരികളുടെ പാത പിന്തുടര്‍ന്നാണ് വിശ്വാസികള്‍ തന്റെ കൈ ചുംബിച്ചതും താന്‍ നല്‍കിയ പാനീയം കുടിച്ചതുമെന്നും അനുഗ്രഹം തേടാന്‍ വിശ്വാസികളെ അനുവദിച്ചതുമെന്നും’ ഇമാം വാദിച്ചതായി സഊദി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇമാമിന്റെ നടപടി ഇസ്‌ലാമിക വിരുദ്ധവും ഇത്തരം കാര്യങ്ങള്‍ സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം അംഗീകരിക്കുന്നുമില്ലെന്നും മക്ക ഇസ്!ലാമിക കാര്യ മന്ത്രാലയ ശാഖാ വക്താവ് ഡോ: ഫായിസ് അല്‍ ശഹ്‌രി വ്യക്തമാക്കി. ഇമാമിന്റെ വാദവും രേഖകളും ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ സഊദിയില്‍ അനുവദിനീയമെല്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സഊദിയില്‍ ഇപ്പോഴും പല ഭാഗങ്ങളിലും പൂര്‍വ്വ സൂരികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.
No comments:
Post a Comment