മൊഹാലി: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് പുതിയ റെക്കോര്‍ഡ്. അതിവേഗം 150 സ്റ്റംമ്പിങ് ചെയ്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലെഴുതിയത്. അമിത് മിശ്രയുടെ പന്തില്‍ റോസ് ടെയ്ലറെ മനോഹരമായി സ്റ്റംമ്പ് ചെയ്താണ് ധോണി റെക്കോര്‍ഡിട്ടത്.
444 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം ധോണി (ഏകദിനം, ടെസ്റ്റ്, ടി20 ഉള്‍പ്പെടെ) സ്വന്തമാക്കിയത്. തൊട്ടടുത്ത് തന്നെ ലൂക്ക് റോഞ്ചിയെ അതിവേഗ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കി ധോണി ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചു. ആ കാഴ്ച്ച കാണുക
ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര(139) ലങ്കയുടെ തന്നെ രമേഷ് കലുവിതരണ(101) എന്നിവരാണ് ഈ നേട്ടത്തില്‍ ധോണിക്ക് പിന്നിലുള്ളത്. പാകിസ്താന്റെ മോയിന്‍ ഖാന്‍(93) ആദം ഗില്‍ക്രിസ്റ്റ് (92) എന്നിവരാണ് മറ്റുള്ളവര്‍.
No comments:
Post a Comment