CRICKET
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഗുരുതര ആരോപണവുമായി സഹോദരന്റെ ഭാര്യ. യുവി 'മരിജുവാന' (ഒരുതരം കഞ്ചാവ്) ഉപയോഗിക്കാറുണ്ടെന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായ ആകാംഷ ശര്‍മ ആരോപിക്കുന്നത്. യുവരാജ് തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ആകാംഷ അവകാശപ്പെടുന്നു.
ആകാംഷയും യുവിയുടെ സഹോദരന്‍ സൗരവര്‍ സിങ്ങുമായുള്ള വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. ഇതിനിടെയാണ് യുവിക്കും കുടുംബത്തിനെതിരെ ആരോപണവുമായി ആകാംഷ രംഗത്തെത്തിയിരിക്കുന്നത്.
കഞ്ചാവ് ഉപയോഗിക്കാനായുള്ള സ്മോക്കിങ് പോട്ട് യുവരാജിന്റെ കൈയ്യിലുണ്ടായിരുന്നു. അവരുടെ കുടുംബവും സ്മോക്കിങ് പോട്ട് ഉപയോഗിക്കാറുണ്ട്. ഭര്‍ത്താവിനൊപ്പം താനും ഇത് ഉപയോഗിച്ചതായി ആകാംഷ പറഞ്ഞു. ഇക്കാര്യമെല്ലാം ഇന്‍ഡസ്ട്രിയില്‍ സാധാരണമാണ്. ഭര്‍ത്താവിന്റെ അമ്മ ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും ആകാംഷ പറഞ്ഞു.
യുവിയുടെ സഹോദരനുമായുളള തന്റെ വിവാഹം കടലാസില്‍ മാത്രമായിരുന്നെന്നും മറ്റൊരു തരത്തിലുളള ഒരു ബന്ധവും തങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
നേരത്തെ ആകാംഷ യുവരാജിന്റെ അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അവരാണ് വിവാഹ മോചനത്തിന് കാരണക്കാരിയെന്ന തരത്തിലായിരുന്നു വിമര്‍ശനം. ഇതിന് മറുപടിയായി യുവിയുടെ അമ്മയും രംഗത്തെത്തിയതോടെ കുടുംബവഴക്ക് മാധ്യമങ്ങളിലേക്ക് വലിച്ചഴയ്ക്കപ്പെടുകയും ചെയ്തു.
No comments:
Post a Comment