ദീപാവലി ആഘോഷിച്ച് പ്രിയാമണിയുടെ ഭാവി വരന്‍ മുസ്തഫ രാജും. ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള രണ്ടുപേരുടെയും ചിത്രവും ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. മുസ്ലീമിനെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത് നിരവധിപ്പേര്‍ മോശം കമന്റുകള്‍ ഇട്ടു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും വെറുക്കുന്നവര്‍ എന്നും വെറുത്തുകൊണ്ടേ ഇരിക്കുമെന്നും പ്രിയമണി പറഞ്ഞു.
പ്രിയ മണിയെ പിന്തുണച്ചുകൊണ്ട് കമന്റിട്ട ആരാധികയ്ക്കാണ് ഇത്തരം മറുപടി ആറിയിച്ചത്. വിവാഹ നിശ്ചയത്തിന് ശേഷം ഫെയ്സ്ബുക്കില്‍ മുസ്തഫയുമൊന്നിച്ചുള്ള ഫോട്ടോ പ്രിയാമണി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഫോട്ടോയ്ക്ക് താഴെ വന്ന മോശം കമന്റുകളെ തുടര്‍ന്ന് ഫോട്ടോ നീക്കം ചെയ്യേണ്ടി വന്നിരുന്നു
No comments:
Post a Comment