മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പൊതുവ്യക്‌തി നിയമം അംഗീകരിക്കില്ലെന്നാരോപിച്ച് കാന്തപരം എ.പി വിഭാഗം തനിച്ച് കാമ്പയ്‌നുകള്‍ നടത്തും. കഴിഞ്ഞ ദിവസം മുസ്ലിംലീഗ് വിളിച്ചചേര്‍ത്ത മുസ്ലിംമത സംഘടനകളുടെ യോഗത്തില്‍ നിന്നും വിട്ടുനിന്നത് ലീഗിനോടുള്ള വിരോധം കൊണ്ടാണെന്നും വിഷയത്തില്‍ ലീഗ് നിലപാട് ഇരട്ടത്താപ്പാണെന്നും കാന്തപുരം വിഭാഗം ആരോപിച്ചു. വിവിധ വിഷയങ്ങളില്‍ വിയോജിപ്പുള്ള മുസ്ലിംമത സംഘടനകള്‍ യോഗം ചേര്‍ന്നാല്‍ ശരീഅത്ത് വിഷയങ്ങളില്‍ വ്യത്യസ്‌ത നിലപാടുകളാകുമെന്നും ഇതു പ്രഹസനമാകുമെന്നും കാന്തപുരം വിഭാഗം കണക്ക്‌കൂട്ടുന്നു. ഇതിന്റെ ഉദാഹരണമാണു ലീഗിന്റെ നേതൃത്വത്തില്‍ചേര്‍ന്ന മറ്റു മുസ്ലിംമത സംഘടനകളുടെ യോഗത്തില്‍ മുത്തലാഖ് വിഷയത്തിലുണ്ടായ മൗനമെന്നും കാന്തപുരം വിഭാഗം ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment