Tuesday, 1 November 2016

കുമ്പളയില്‍ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നു



കുമ്പള: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് പണവും മുക്കുപണ്ടങ്ങളും മോഷ്ടിച്ചു. ബന്തിയോട് കുബണൂരിലെ മൊയ്തീന്റെ വീട്ടില്‍ നിന്നാണ് 11,000 രൂപയും 9,000 രൂപ വില വരുന്ന മുക്കുപണ്ടങ്ങളും കവര്‍ച്ച ചെയ്തത്. മൊയ്തീനും കുടുംബവും വീട് പൂട്ടി മൈസൂരിലേക്ക് പോയിരുന്നു.

തിങ്കളാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തേയും പിറക് വശത്തേയും വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മൊയ്തീന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു

No comments:

Post a Comment