Sunday, 23 October 2016

കോഹ്ലിയുടെ സെഞ്ച്വുറിയില്‍ ഇന്ത്യക്ക് വിജയം, ധോണി 9000 കടന്നു

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം കോഹ് ലിയും ധോണിയും ചേര്‍ന്ന നേടിയ 151 റണ്‍സ് കുട്ടുക്കെട്ട് ഇന്ത്യക്ക് വിജയം സമ്മാമിക്കുകയായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന്റെ ലീഡ് നേടി.

ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് ഇന്ത്യക്ക് 287 റണ്‍സ് വിജയ ലക്ഷ്യമേകുകയായിരുന്നു. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു.

91 പന്തില്‍ 80 റണ്‍സ് നേടിയ ധോണി വിരാട് കോഹ് ലിക്ക് മികച്ച പിന്തുണ നല്‍കി. കോഹ് ലി തന്റെ 26 ാം സെഞ്ച്വുറിയാണ് മൊഹാലി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേടിയത്.

134 പന്തില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കോഹ് ലി 154 റണ്‍സെടുത്ത് കോഹ് ലി പുറത്താകാതെ നിന്നു. കരിയറിലെ പത്താം സെഞ്ച്വുറിയിലേക്ക് നീങ്ങിയ ധോണി 80 ല്‍ എത്തി നില്‍ക്കെ ഹെന്‍ റിയുടെ ഇരയായി.

പിന്നീട് എത്തിയ മനീഷ് പാണ്ഡെയുമായി ചേര്‍ന്ന് കോഹ് ലി ഇന്ത്യയുടെ വിജയം യഥാര്‍ത്ഥ്യമാക്കി. മനീഷ് 28 റണ്‍സെടുത്തു. ഏകദിന കരിയറില്‍ ധോണി 9000 റണ്‍സും വിരാട് കോഹ് ലി 3000 റണ്‍സും പിന്നിടുന്നതിന് മൊഹാലി സാക്ഷിയായി.

ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. ടോം ലാഥം (61) നേടിയ അര്‍ദ്ധ സെഞ്ച്വുറിയും ജെയിംസ് നിഷാമിന്റെ (57)മികവാര്‍ന്ന ബാറ്റിംഗ് പ്രകടനവുമാണ് കീവിസിനെ മികച്ച സ്‌കോറിലെത്തിച്ചത്. മൂന്നിന് 153 എന്ന നിലയില്‍ ഒരു ഘട്ടത്തില്‍ നിന്ന കിവീസ് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 46 റണ്‍സ് എടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ നീഷാം മാറ്റ് ഹെന്‍ട്രിയുമായി ചേര്‍ന്ന് 84 റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു വേണ്ടി കേദാര്‍ ജാദവ് ഉമേഷ് യാദവ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീതം വീഴ്ത്തി.

No comments:

Post a Comment