Monday, 31 October 2016

ഒരു ‘ഐ ലവ് യു’ എസ്എംഎസ് ഒരു നാട്ടില്‍ കൂട്ടത്തല്ലുണ്ടാക്കിയപ്പോള്‍; പതിനഞ്ചുകാരി അയല്‍വാസിയുടെ മൊബൈലില്‍നിന്നയച്ച എസ്എംഎസ് പുലിവാലായി; 11 പേര്‍ അറസ്റ്റില്‍


വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ പ്രണയ സന്ദേശം അയച്ചതിന്റെ പേരിൽ കൂട്ടത്തല്ല് നടന്നു. ഏഴു പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഐ ലവ് യൂ എന്ന് മെസ്സേജ് അയച്ചതിന്റെ പേരിലാണ് നാട്ടില്‍ കൂട്ടത്ത


വി‍ഴുപ്പുരം: ഒരു ഐ ലവ് യൂ എസ്എംഎസ് കൂട്ടത്തലുണ്ടാക്കിയെന്നു കേട്ടാല്‍ വിശ്വസിക്കാമോ? വിശ്വസിച്ചേ പറ്റൂ. തമി‍ഴ്നാട്ടിലെ വി‍ഴുപ്പുരത്താണു സംഭവം. അയല്‍വാസിയായ സ്ത്രീയുടെ മൊബൈലില്‍നിന്നു പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടി തന്‍റെ ബന്ധുവിന് അയച്ച എസ്എംഎസാണ് വി‍ഴുപ്പുരത്തിനടുത്തു കീ‍ഴ്പുതുപ്പട്ടില്‍ കൂട്ടത്തല്ലുണ്ടാക്കിയത്. ഭര്‍ത്താവിനെ പിരിഞ്ഞു താമസിക്കുന്ന യുവതിയുടെ ഫോണില്‍നിന്നാണ് അയല്‍വാസിയായ പതിനഞ്ചുകാരി ബന്ധുവിന് സന്ദേശം അയച്ചത്.

യുവതിയുടെ വീട്ടിലെ പതിവു സന്ദര്‍ശകയാണു എസ്എംഎസ് അയച്ച പെണ്‍കുട്ടി. സാധാരണ വീട്ടിലെത്തിയാല്‍ യുവതിയുടെ ഫോണെടുക്കുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്യും. ക‍ഴിഞ്ഞദിവസവും ഫോണെടുക്കുകയും എസ്എംഎസ് അയക്കുകയുമായിരുന്നു. പെണ്‍കുട്ടി തന്‍റെ ബന്ധുവായ ഗോപിനാഥ് എന്നയാള്‍ക്കാണ് ഐ ലവ് യൂ എന്ന് എസ്എംഎസ് അയച്ചത്. എസ്എംഎസ് കിട്ടിയ ഗോപിനാഥ് യുവതിയെ വിളിക്കുകയും ഇക്കാര്യം ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാല്‍ യുവതി താന്‍ ഇങ്ങനെയൊരു എസ്എംഎസ് അയച്ചിട്ടില്ലെന്നു തറപ്പിച്ചു പറഞ്ഞു.

തന്നെ ഗോപിനാഥ് ഫോണില്‍ വിളിച്ച് ഇല്ലാത്ത കാര്യത്തിനു മോശമായി പെരുമാറിയെന്നു യുവതി ബന്ധുവായ അയ്യപ്പന്‍ എന്നയാളോടു പറഞ്ഞു. തുടര്‍ന്ന് അയ്യപ്പനും നാലു സുഹൃത്തുക്കളും ഗോപിനാഥിനെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നു നാട്ടിലെ പ്രമുഖര്‍ ചേര്‍ന്ന് പ്രശ്നം പറഞ്ഞുപരിഹരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ തൃപ്തനാകാകെ അയ്യപ്പനെയും സംഘത്തെയും പിന്തുടര്‍ന്നു ഗോപിനാഥും കൂട്ടുകാരും മര്‍ദിച്ചു. അയ്യപ്പനെ മര്‍ദിച്ചെന്നു കേട്ട് വേറൊരു സംഘം ഗോപിനാഥിനെ മര്‍ദിച്ചു. പരുക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കുപ്പം പൊലീസ് സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗവര്‍ണറെ തഴഞ്ഞ് സര്‍ക്കാര്‍; കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ക്ഷണമില്ല


തിരുവനന്തപുരം: കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷ പരിപാടിക്ക് സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവത്തിന് ക്ഷണമില്ല. സംസ്ഥാന നിയമസഭയും സര്‍ക്കാറും സംയുക്തമായാണ് വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് അധ്യക്ഷന്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ അറുപത് പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസ്സിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ചടങ്ങില്‍ സ്വാഭാവികമായും ഗവര്‍ണര്‍ മുഖ്യാതിഥിയായി എത്തേണ്ടതാണ്. എന്നാല്‍ പരിപാടിയിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചു.

സര്‍ക്കാര്‍ നിലപാടില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് വിവരം. കേരളപ്പിറവി ചടങ്ങുകള്‍ പ്രതീക്ഷിച്ച് ചൊവ്വാഴ്ച മറ്റു പരിപാടികളൊന്നും ഗവര്‍ണര്‍ ഏറ്റിരുന്നില്ല. അതൃപ്തി രേഖപ്പെടുത്തി ഗവര്‍ണര്‍ ഇന്നു രാവിലെ 11.30ന് ചെന്നൈക്കു തിരിക്കും.

അതേസമയം കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഗവര്‍ണറെ ക്ഷണിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. തീരുമാനമെടുക്കേണ്ടത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെട്ട സ്വാഗത സംഘമാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ഏവ൪ക്കും എം.വി ന്യൂസിന്‍റെ കേരളപ്പിറവി ആശംസകള്‍ 

പ്രകൃതി കനിഞ്ഞു നല്‍കിയ 

ഈ പച്ചപ്പും.......

പുല്‍കൊടിയില്‍ നിറയും 

നീര്‍ മുത്തുകളും .............
കാറ്റിന്‍റെ മര്മരവും .......

ഇളകിയാടും തെങ്ങോലകളും.

പെയാന്‍ വിതുമ്പും മഴയും ...........

മണ്ണിന്‍റെ പൊടി മണവും .......
കുസ്രിതിയായി ചിരിക്കും കുരുന്നും ......

കിന്നാരം ചൊല്ലും കുയിലമ്മയും .......

തൊടിയിലെ പശു കുട്ടിയും. .

കല്‍പടവുകളും......

പുഴയും ..........മലനിരകളും 
പിന്നെ 

കുറെ നല്ല മനുഷ്യരും ............അങ്ങിനെ 

എല്ലാ മനോഹരമായ കഴിച്ചകളും 

നിറഞ്ഞു നില്‍കുന്ന................
ഈ കൊച്ചു കേരളത്തിലെ എന്‍റെ എല്ലാ കുട്ടുകാര്കും

നന്മയുടെ സ്നേഹത്തിന്‍റെ പൊന്‍ പുലരിയില്‍ നേരുന്നു ഞാന്‍ 

.

ഹൃദയം നിറഞ്ഞ 

ഒരു കേരള പിറവി ആശംസകള്‍ ............

ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

കേരള രാഷ്ട്രീയചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം ലളിതമായി വിവരിക്കുന്ന ഗ്രന്ഥമാണ്കേരള രാഷ്ട്രീയചരിത്രം 1885-1957. നമ്മുടെ രാഷ്ട്രീയചരിത്രത്തെക്കുറിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഈ പുസ്തകം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടം നേടിയ സംഭവങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങള്‍ പുസ്തകത്തെ സമ്പുഷ്ടമാക്കുന്നു. കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ കേരളമെന്ന സംസ്ഥാനം ജന്മമെടുക്കുന്നതു വരെയുള്ള പ്രധാനസംഭവങ്ങള്‍ ഏതൊരു മലയാളിയുടെ അന്തരംഗത്തെയും അഭിമാനപൂരിതമാക്കുമെന്നതില്‍ സംശയമില്ല.

കേരളത്തിലെ ആദ്യകാല ജനകീയ പ്രക്ഷോഭങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഉദയം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം, ഇന്ത്യന്‍ യൂണിയനിലെ തിരുവിതാംകൂറിന്റെ ലയനം, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍, ഐക്യകേരള പ്രസ്ഥാനം, കേരള സംസ്ഥാന പിറവി എന്നിവയെല്ലാം ഈ ചരിത്രഗ്രന്ഥത്തില്‍ ലളിതമായി വിവരിക്കുന്നു. 1967ല്‍ കേരളചരിത്രം രചിച്ചപ്പോള്‍ ആധുനികകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് പ്രൊഫ. എ.ശ്രീധരമേനോന്‍ഈ പുസ്തകത്തിന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നു.

1985ല്‍ ആധുനിക കേരളം: രാഷ്ട്രീയ ചരിത്ര സംഗ്രഹം എന്ന പേരില്‍ സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിദ്ധീകരിച്ച കൃതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിച്ചാണ് 1988ല്‍ കേരളരാഷ്ട്രീയ ചരിത്രം 1885-1957 എന്ന കൃതിയ്ക്ക്ശ്രീധരമേനോന്‍ അന്തിമരൂപം നല്‍കിയത്. കേരളചരിത്രത്തില്‍ തല്‍പരരായ വായന ക്കാര്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും സഹായകമായ കൃതി 2008ല്‍ ഡി സി ബുക്‌സ് ഏറ്റെടുത്ത് ആദ്യ ഡി സി പതിപ്പിറക്കി. മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

കേരള ചരിത്രത്തെ വസ്തുനിഷ്ഠമായും സമഗ്രമായും മലയാളിക്കു മുന്നില്‍ അവതരിപ്പിച്ച ചരിത്രകാരനാണ്എ.ശ്രീധരമേനോന്‍. 72 വര്‍ഷത്തെ കേരളചരിത്രം അനാവരണം ചെയ്യുന്നപ്രൊഫ. എ. ശ്രീധരമേനോന്റെ കേരള രാഷ്ട്രീയചരിത്രം 1885- 1957ചരിത്രപഠിതാക്കള്‍ക്കും സാധാരണ വായനക്കാരനും ഒരുത്തമ സഹായി ആയിരിക്കും.

ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നപ്രൊഫ. എ.ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18ന് എറണാകുളത്താണ് ജനിച്ചത്. കേരള സംസ്ഥാന ഗസറ്റിയേഴ്‌സ് എഡിറ്റര്‍, കേരളാ സര്‍വകലാശാലാ രജിസ്ട്രാര്‍ തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ച അദ്ദേഹം ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1997ല്‍ കേരളാ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും പുസ്തകം തയ്യാറാക്കാന്‍ വേണ്ടിയുള്ള സമിതി രൂപീകരണവും രാഷ്ട്രീയ ഇടപെടലുകളും സമിതിയില്‍ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും ചര്‍ച്ചാ വിഷയമായിരുന്നു. സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പുസ്തകം ഡിസി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.പുസ്തകത്തിന്റെ മൂ്ന്നാമത് ഡിസി പതിപ്പ് പുറത്തിറങ്ങി.

കേരളചരിത്രംകേരള സംസ്‌കാരംകേരള ചരിത്ര ശില്പികള്‍ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍)കേരളവും സ്വാതന്ത്ര്യ സമരവും, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, പുന്നപ്രവയലാറും കേരള ചരിത്രവും തുടങ്ങിയവ അടക്കം ഇരുപത്തഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 2009ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. 2010 ജൂലൈ 23ന് അന്തരിച്ചു.

1956നവംബര്‍ ഒന്നു മുതല്‍ ഇന്നുവരെ;ചെറു എത്തി നോട്ടം

കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി  എന്നറിയപ്പെടുന്നത്.  1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
   


കേരളം രൂപവത്കരണം 

കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങലിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ. എം. പണിക്കർ, പണ്‌ഡിറ്റ്‌ ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 


1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്‌ട്രിയ ഭൂപടം തയ്യാറാക്കിയത്‌. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു നവംബർ ഒന്നിനു ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. 


സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. 


സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ. ഇ. എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻനമ്പൂതിരിപ്പാട്‌ മുഖ്യമന്തിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

1956നവംബര്‍ ഒന്നു മുതല്‍ ഇന്നുവരെനവംബര്‍ ,, 1956 - കേരള പിറവിമാര്‍ച്ച് 1957, ആദ്യത്തെ അസംബ്ളി തിരഞ്ഞെടുപ്പ്ഏപ്രില്‍5, 1957, ഇ. എം. എസ്സ് മന്ത്രിസഭ അധികാരത്തിലേക്ക്ജൂലൈ 31, 1959 ഇ. എം. എസ്സ് പദവിനീക്കം.മന്നത്തു പത്മനാഭന്‍െറ വിമോചനസമരംഫെബ്രു 1960 - നിയമസഭ തിരഞ്ഞെടുപ്പ്ഫെബ്രു 22, 1960 - പട്ടം താണുപിള്ള (പി. എസ്.പി ) മന്ത്രിസഭസെപ്റ്റംബര്‍ 25, 1962 മന്ത്രിസഭ വീണു. പട്ടം പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു.സെപ്റ്റംബര്‍ 26, 1962 - ശങ്കര്‍ മന്ത്രിസഭസെപ്റ്റംബര്‍ 10, 1964 ശങ്കര്‍ മന്ത്രിസഭ വീണുമാര്‍ച്ച് 1965, നിയമസഭ തിരഞ്ഞെടുപ്പുഫെബ്രുവരി 1967 തിരഞ്ഞെടുപ്പ്മാര്‍ച്ച്6, 1967 രണ്ടാമതു പ്രാവശ്യം ഇ.എം.എസ് മന്ത്രിസഭ അധികാരത്തിലേക്ക്ഒക്ടോബര്‍ 24, 1969 ഇ. എം.എസ് മന്ത്രിസഭ വീണു.നവംബര്‍ 1, 1969 അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തിലേക്ക്ജൂണ്‍ 26, 1970 അസംബ്ളി പിരിച്ചുവിട്ടു.ആഗസ്റ്റ് 1, 1970 അസംബ്ളി ഇലക്ഷന്‍ഒക്ടോബര്‍ 4, 1970 അച്യുതമേനോന്‍ രണ്ടാമതും അധികാരമേറ്റു.മാര്‍ച്ച്, 1977 അസംബ്ളി ഇലക്ഷന്‍മാര്‍ച്ച് 25, 1977 കരുണാകരന്‍ മന്ത്രിസഭ അധികാരത്തിലേക്ക്ഏപ്രില്‍ 25, 1977 കരുണാകരന്‍ രാജിവച്ചു.ഏപ്രില്‍ 27, 1977 എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി അധികാരത്തിലേക്ക്ഒക്ടോബര്‍ 29, 1978 ആന്‍റണി രാജിവച്ചു.ഒക്ടോബര്‍ 29, 1978 പി.കെ. വാസുദേവന്‍ നായര്‍ അധികാരത്തിലേക്ക്ഒക്ടോബര്‍ 7, 1979 വാസുദേവന്‍ നായര്‍ മന്ത്രിസഭ വീണു.ഒക്ടോബര്‍ 11, 1979 സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭ നിലവില്‍ഡിസംബര്‍ 1, 1979 മുഹമ്മദ് കോയ മന്ത്രിസഭ വീണു.ജനുവരി 1980 അസംബ്ളി ഇലക്ഷന്‍ജനുവരി 25, 1980 ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരത്തിലേക്ക്ഒക്ടോബര്‍ 20, 1981 നായനാര്‍ മന്ത്രിസഭ വീണു.ഡിസംബര്‍ 21, 1981 കരുണാകരന്‍ മന്ത്രിസഭ അധികാരത്തില്‍മാര്‍ച്ച് 17 1982 കരുണാകരന്‍ മന്ത്രിസഭ വീണുമെയ് 19, 1982 നിയമസഭ തിരഞ്ഞെടുപ്പ്മെയ് 24, 1982 കരുണാകരന്‍ മന്ത്രിസഭ യു.ഡി.എഫ് നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലേക്ക്.മാര്‍ച്ച് 23, 1987 നിയമസഭ തിരഞ്ഞെടുപ്പ്മാര്‍ച്ച് 26, 1987 ഇ.കെ. നായനാര്‍ (ഇടുമുന്നണി) സത്യപ്രതിജ്ഞ.ജൂണ്‍ 24, 1991 കരുണാകരന്‍ സത്യപ്രതിജ്ഞ (യു.ഡി.എഫ്)മാര്‍ച്ച് 16, 1995 കരുണാകരന്‍ മന്ത്രിസഭയുടെ പതനം.മാര്‍ച്ച് 22, 1995 എ.കെ. ആന്‍റണി മന്ത്രിസഭ അധികാരത്തിലേക്ക് (യു.ഡി.എഫ്)ഏപ്രില്‍ 22, 1996 നിയമസഭ തിരഞ്ഞെടുപ്പ്മെയ് 20, 1996 ഇ.കെ. നായനാര്‍ അധികാരത്തിലേക്ക്.

രണ്ട് മാസം മുമ്പ് കാണാതായ യുവാവിനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം : രണ്ടുമാസം മുമ്പ്  കാണാതായ യുവാവിന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എം.ആര്‍. രതീഷിന്‍റെ (27) മൃതദേഹമാണ് പാലപ്പൂര്‍ ചാനല്‍ക്കരയിലെ വിജനമായ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് വെട്ടുകാട് സ്വദേശിയായ രതീഷിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. അന്വേഷണത്തിനിടയില്‍ സംശയത്തിന്‍റെപേരില്‍ മൂന്നു ആലപ്പുഴ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിനെ കൊന്നു കുഴിച്ചു മൂടിയ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്.

 

വ്യാജഏറ്റുമുട്ടലോ,കൂട്ടക്കുരിതിയോ? സിമിഭീകരരുടെ ജയിൽച്ചാട്ടത്തിൽ ദുരൂഹത

ഭോപാല്‍: ജയില്‍ ചാടിയ സിമി തടവുകാര്‍ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലോ? തടവുപുള്ളികളെ വെടിവച്ചു കൊല്ലുന്നതിന്‍റെ  വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് ഏറ്റുമുട്ടല്‍ വ്യാജമാണോ എന്ന ചോദ്യം ഉയരുന്നത്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന്‍ അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവച്ചതെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂര്‍ നേരത്തെ പറഞ്ഞത്.

എന്നാല്‍, പുറത്തുവന്ന വീഡിയോ ഠാക്കൂറിന്‍റെ വാദത്തിന് തിരിച്ചടിയാവുകയാണ് .എല്ലാ ന്യൂസ് ചാനലകുളും ഇതേ ചോദ്യമുയര്‍ത്തുമ്പോളും ഇതൊരു വ്യാജ ഏറ്റുമുട്ടലാണോ എന്നാണ്.  ഇവർ എന്തിന് ജയില്‍ ചാടിയെന്നും എങ്ങനെ ചാടിയെന്നും വ്യക്തതയില്ലാത്ത കാര്യങ്ങളാണ് അധികൃതര്‍ പ്രചരിപ്പിക്കുന്നത്. ഇന്ന് രാവിലെയാണ് ഭോപാൽ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവച്ചു കൊന്നത്.പറഞ്ഞതിന് വിരുദ്ധമായി ഒരു വീഡിയോ കൂടിയെത്തിയതോടെ പൊലീസും പ്രതീകൂട്ടിലാവുകയാണ്. നിലത്തു കിടക്കുന്ന തടവുകാരില്‍ ഒരാളെ പോയിന്‍റ് ബ്ലാങ്കില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊല്ലുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. തുറസായ പ്രദേശത്ത് നിലത്ത് വീണുകിടക്കുന്നവരില്‍ ജീവനോടെയുള്ള ഒരാളെ ഉന്നം പിടിച്ച് വെടിവെക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. മരിച്ചു കിടക്കുന്നവരില്‍ ആരുടെ അടുക്കലും തോക്ക് അടക്കമുള്ള മാരകായുധങ്ങള്‍ കാണാനില്ല. ഇന്ത്യാ ടുഡേയിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ ആശിഷ് ആണ് ട്വിറ്ററില്‍ വീഡിയോ പുറത്തുവിട്ടത്.

ഭീകരനെ ജീവനോടെ പിടിച്ചാല്‍ കേസന്വേഷണത്തില്‍നിര്‍ണായമാകുമെന്നിരിക്കെ അതിനു മുതിരാതെ വെടിവച്ചതെന്തിന് എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ജയില്‍ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം വീഡിയോ പുറത്തുവന്നതോടെ ശക്തമാകുകയാണ്. ഏറ്റുമുട്ടലാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വിവാദം മുറുകുകയാണ്.

കോണ്‍ഗ്രസ് നേരത്തേ തന്നെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. തടവുപുള്ളികള്‍ ജയില്‍ ചാടിയതാണോ അതോ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന കാര്യം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു. സിപിഎം ഉം ആവശ്യം ഉന്നയിച്ചിട്ടുണ്ട് ജയില്‍ ചാടിയ എല്ലാവരും ഒരേ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അല്‍ക്ക ലാംബ ചോദിച്ചിരുന്നു. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് തടവുപുള്ളികള്‍ ജയില്‍ ചാടിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഒരേ കേസിൽ പ്രതികളായവർക്ക് എങ്ങനെ ഒരേ സെല്ലിൽ  കഴിഞ്ഞുവെന്നതടക്കം സംശയമുയർത്തുന്നു.

സംഭവം ദുരൂഹതയുയര്‍ത്തുവെന്ന ആ രോപണം ഉയര്‍ന്നയുടന്‍ തന്നെ ഭോപ്പാല്‍ ജയിലില്‍നിന്നു രക്ഷപെട്ട സിമി ഭീകരരില്‍നിന്ന് ഏഴ് ആയുധങ്ങള്‍ കണ്ടെത്തിയതായി മധ്യപ്രദേശ് പൊലീസ് ഐജി യോഗേഷ് ചൗധരി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട ഭീകരരെ ഏറ്റുമുട്ടലിലൂടെ പൊലീസ് പിന്നീടു വധിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. നാല് തോക്കുകളും മൂര്‍ച്ചയേറിയ മൂന്നു ആയുധങ്ങളുമാണ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭോപ്പാലിനു സമീപത്തുള്ള എയിന്ത്‌ഖെഡി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിഐജി രമണ്‍ സിങ് സികാര്‍വറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ടിപ്പു സുല്‍ത്താന്‍(റ) അനുസ്മരണം കേരളത്തിലും; സംഘടിപ്പിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലം കമ്മറ്റി; ‘ടിപ്പു സുല്‍ത്താന്‍(റ)വയഥാര്‍ത്ഥ രാജ്യ സ്‌നേഹിയാണ്’


ടിപ്പു സുല്‍ത്താന്‍ അനുസ്മരണം കേരളത്തിലും സംഘടിപ്പിക്കുന്നു. ടിപ്പു യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ് എന്ന തലക്കെട്ടില്‍ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലം കമ്മറ്റിയാണ് ടിപ്പു സുല്‍ത്താന്‍ അനുസ്മരണം സംഘടിപ്പിക്കുന്നത്. നവംബര്‍ 12 ന് കണ്ണൂര്‍ ചേമ്പര്‍ ഹാളിലാണ് പരിപാടി നടക്കുക.

ടിപ്പു സുല്‍ത്താനെ സര്‍ക്കാര്‍ അനുസ്മരിക്കുന്നതിനെ ആര്‍എസ്എസ് എതിര്‍ത്തതോടെ ശ്രദ്ധാ കേന്ദ്രമായി മാറിയ കര്‍ണ്ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് റിസ്വാന്‍ അര്‍ഷാദ് ആണ് അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നത്. അഡ്വ: മാത്യു കുഴല്‍നാടന്‍ ആണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും ടിപ്പു സുല്‍ത്താനെ കര്‍ണാടക സര്‍ക്കാര്‍ അനുസ്മരിക്കുമ്പോള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ അനുസ്മരണ പരിപാടികള്‍ നടത്തുമെന്നു തന്നെയാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ തീരുമാനം.

ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം; പങ്ക് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.എസ്

    

ബംഗളൂരു: ബംഗളൂരുവില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് രുദ്രേഷ് ആറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.എസ്.

മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ഒക്ടോബര്‍ 16ന് കാമരാജ റോഡില്‍ വെച്ചാണ് രുദ്രേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘ് മീറ്റിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു രുദ്രേഷും സഹായികളും. ഈ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലയാളികള്‍ക്ക് വധശിക്ഷ വേണമെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സംഘ്ചാലക് വി നാഗരാജ് ആവശ്യപ്പെട്ടു.

അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തിയെ എതിര്‍ക്കുമെന്നും നാഗരാജ് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശില്‍ ഹിന്ദു മതസ്ഥര്‍ക്കു നേരെ ആക്രമണം; പത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്തു; ഫേസ്ബുക്കില്‍ മസ്ജിദുല്‍ ഹറാമിനെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്നാരോപിച്ചാണ് അക്രമം ഉണ്ടായത്

ബംഗ്ലാദേശിലെ ബ്രാഹ്മണ്‍ബരിയ ജില്ലയില്‍ ഹിന്ദുമത വിശ്വാസികള്‍ക്കു നേരെ വ്യാപക അക്രമം. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പത്തോളം ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ഹിന്ദു മതസ്ഥരുടെ നിരവധി വീടുകള്‍ കേടുവരുത്തുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം.

രണ്ട് കേസുകളിലായി ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തു. ഒമ്പതു പേരെ അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കില്‍ മസ്ജിദുല്‍ ഹറാമിനെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്നാരോപിച്ചാണ് വടികളും ഇരുമ്പു ദണ്ഡുകളും മറ്റുമായി ആള്‍ക്കൂട്ടം ന്യൂനപക്ഷ വിഭാഗത്തിനു നേരെ തിരിഞ്ഞത്. പൊലീസ് ക്രമസമാധാന പാലനത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നും നസീര്‍നഗറിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്നും അവാമി ലീഗ് ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചക്ക് പ്രദേശത്ത് സാമുദായിക ഐക്യത്തിനു വേണ്ടിയുള്ള സമാധാന സംഗമവും റാലിയും നടന്നു.

ചരിത്രങ്ങള്‍ തകര്‍ത്ത് ഇതാ മെഹ്ദി വരുന്നു.. പുതിയ ചരിതം കുറിക്കാന്‍;ഇനി ബംഗ്ലാദേശിന് നല്ലകാലമോ!

    

അരങ്ങേറ്റത്തിലെ ആദ്യ ദിവസം തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുക. ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂര്‍വ്വ റെക്കോര്‍ഡുമായാണ് മെഹ്ദി ഹസനെന്ന പയ്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇപ്പോഴിതാ ലോകം അസൂയയോടെ നോക്കുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി മെഹ്ദി വരുന്നു. മാറിയ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മുഖമായി.

ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തെ ഇനി കാലം വിലയിരുത്തുക ഒരുപക്ഷെ, മെഹ്ദിയുടെ വരവിന് മുമ്പും ശേഷവും എന്നായേക്കാം. അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ്, മാന്‍ ഓഫ് ദ മാച്ച്് നേട്ടമാണ് ഈ ധാക്കക്കാരന്‍ സ്വന്തമാക്കിയത്.

വെറും രണ്ട് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് മെഹ്ദിയുടെ സമ്പാദ്യം. നാല് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്നു അഞ്ച് വിക്കറ്റ് നേട്ടവും ഇതില്‍ പെടും. രണ്ടാം ടെസ്റ്റിലെ രണ്ടിന്ന്ങുകളിലും ആറു വിക്കറ്റ് വീതം. നേട്ടത്തിന് സമ്മാനമെന്നോണം ഇംഗ്ലണ്ട് ഇന്നിങ്‌സിലെ അവസാന വിക്കറ്റ് വീഴ്ത്താനും 19കാരനായി. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലദേശിന്റെ ആദ്യ ജയമാണിത്.

മൂന്നാഴ്ച മുമ്പു വരെ ബംഗ്ലാദേശ് ക്രിക്കറ്റിലെ ഒളിപ്പിച്ചു വച്ച വജ്രായുധമായിരുന്നു മെഹ്ദിയെങ്കില്‍ വെറും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൊണ്ട് ദേശീയ ഹീറോയായി മാറിയിരിക്കുന്നു ഈ 19കാരന്‍.

ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ തോല്‍വി വെറും 22 റണ്‍സിനായിരുന്നു. അവസാന ദിവസം 2 വിക്കറ്റ് ശേഷിക്കെ 35 റണ്‍സ് മാത്രം മതിയെന്നിരിക്കെ ജയം പിടിച്ചെടുക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശയെല്ലാം മായ്ച്ചു കളയുന്ന 108 റണ്‍സിന്റെ ഉജ്വല ജയമാണ് ബംഗ്ലദേശ് രണ്ടാം ടെസ്റ്റില്‍ നേടിയത്.

ഇംഗ്ലണ്ടിനെതിരെ ബാറ്റില്‍ ശോഭിക്കാനായില്ലെങ്കിലും ബാറ്റും നന്നായി വഴങ്ങും മെഹ്ദിക്ക്്. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാക്യാപ്റ്റനായിരുന്നു. മെഹ്ദിയുടെ ആള്‍റൗണ്ട് പ്രകടനത്തിലാണ് ബംഗ്ലദേശ് സെമിയിലെത്തിയത്. ടൂര്‍ണമെന്റില്‍ 245 റണ്‍സ് അടിച്ചെടുത്ത് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പട്ടം മെഹ്ദി തന്നെ സ്വന്തമാക്കി.

വിദ്യാഭ്യാസ പരമായി മകന്‍ ഉയര്‍ന്ന ജോലി സ്വന്തമാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെങ്കിലും വേറിട്ട വഴിയിലൂടെയായിരുന്നു മകന്റെ പോക്ക്. ബാറ്റും ബോളും നന്നായി വഴങ്ങുന്ന മെഹ്ദിയിലെ ക്രിക്കറ്ററെ കണ്ടെത്തിയത് മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റര്‍ ശൈഖ് സലാഹുദ്ദീനാണ്. എല്ലാം ക്ഷമയോട് കേട്ടിരുന്ന് അത് പ്രാവര്‍ത്തികമാക്കുന്നവനാണ് മെഹ്ദിയെന്ന് കോച്ചിന്റെ നല്ല വാക്ക്. അതെ മെഹ്ദി വരുന്നൂ.. ക്രിക്കറ്റ് റെക്കോര്‍ഡുകള്‍ തകര്‍ത്താന്‍. ഇനിയൊരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനായി.

പാക് പെണ്‍കുട്ടിയുടെ മലരേ.. ഗാനം യൂട്യൂബില്‍ ഹിറ്റാവുന്നു


അതിര്‍ത്തിയില്‍ അനുദിനം ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം കനക്കുകയാണ്. എന്നാല്‍ ചിലര്‍ ഇപ്പോഴും സൗഹൃദത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ആവും വിധം ശ്രമിക്കുന്നുണ്ട്. അവരിലൊരാളാണ് ദുബൈയില്‍ സ്ഥിര താമസമാക്കിയ നാസിയ അമീന്‍ മുഹമ്മദ്.

പാകിസ്തിനിലെ കറാച്ചി സ്വദേശിയായ നാസിയ അറിയപ്പെടുന്ന ഒരു പാട്ടുകാരി കൂടിയാണ്. മലയാളികളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നാസിയ ഏറ്റവുമൊടുവിലായി തന്റെ മലയാളി സുഹൃത്തുക്കള്‍ക്കായി മലരേ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്.

വാക്കുകളില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കൂടിയാണ് പാക് പെണ്‍കുട്ടിയുടെ ഗാനം.

Video Player
00:00
01:30