Tuesday, 20 September 2016

പത്ത് രൂപയുടെ നാണയം വാങ്ങാതിരുന്നാല്‍…



ന്യൂഡല്‍ഹി: പത്തുരൂപയുടെ പുതിയ നാണയം വാങ്ങാന്‍ മടിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക്. നാണയം നിരോധിച്ചെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് ഡല്‍ഹിലെ കടക്കാരും ഓട്ടോറിക്ഷാ െ്രെഡവര്‍മാരും അടക്കമുളളവര്‍ പത്തുരൂപയുടെ നാണയങ്ങള്‍ നിരസിക്കാന്‍ തുടങ്ങിയത്.
വാട്‌സാപ്പ് വഴി പ്രചരിച്ച വ്യാജ വാര്‍ത്തയാണിതെന്നും നാണയങ്ങള്‍ എല്ലാവരും സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും റിസര്‍വ് ബാങ്ക് പ്രതിനിധി വ്യക്തമാക്കി. യാത്രക്കാരും മാര്‍ക്കറ്റുകളില്‍ എത്തുന്നവരുമടക്കം ഡല്‍ഹി അടക്കമുളള നഗരങ്ങളില്‍ എല്ലാവരും പത്തുരൂപയുടെ നാണയങ്ങള്‍ നിരസിക്കുകയും പകരം നോട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്യുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ പത്തുരൂപയുടെ നാണയങ്ങള്‍ മാറ്റി നോട്ടുകള്‍ വാങ്ങാനായും ബാങ്കുകളിലേക്ക് ആളുകള്‍ എത്തുകയും ചെയ്തിരുന്നു. ജൂണിലാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ പ്രചാരത്തിലുളള പുതിയ പത്തുരൂപയുടെ നാണയങ്ങള്‍ പുറത്തിറക്കിയത്.

No comments:

Post a Comment