Monday, 19 September 2016

മലവെള്ളപ്പാച്ചിൽ; മരണം മൂന്നായി, മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുന്നു

കുറ്റ്യാടി: പശുക്കടവ് കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ കാണാതായ ആറ് യുവാക്കളിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തൊട്ടിപ്പാലം, കോതോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.കടന്ത്രപ്പുഴയിൽ കുളിക്കാനിറങ്ങിയ 9 പേരാണ് അപകടത്തിൽപ്പെട്ടിരുന്നത്. ഇവരിൽ മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി നടത്തിയ തെരച്ചിൽ കോതോട് സ്വദേശി പാറക്കൽ രാമചന്ദ്രന്‍റെ മകൻ രജീഷ്(24)ന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കക്കുഴിയുള്ള പറമ്പത്ത് ശശിയുടെ മകന്‍ സജിന്‍ (19)ന്‍റെ മൃതദേഹവും തിങ്കളാഴ്ച രാവിലെ തിരച്ചിലിൽ കണ്ടെടുത്തു.അപകടമുണ്ടായി രണ്ടാം ദിവസവും പേരാമ്പ്ര, കുറ്റ്യാടി ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ സംയുക്തമായി തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. തിരച്ചിലിനായി പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ ഷട്ടർ തുറക്കും. മന്ത്രിമാരുടേയും എംഎൽഎമാരുടേയും സം‌ഘം അപകടസ്ഥലത്ത് നിന്നും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

No comments:

Post a Comment