തിരുവനന്തപുരം: നിരാഹാര സമരം മുസ്ലീം ലീഗിന്റെ രീതിയല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സ്വാശ്രയ കോളേജ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് നിയമസഭാ കവാടത്തിനു മുന്നില്‍ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ ആരംഭിച്ച നിരാഹാര സമരത്തില്‍ പങ്കെടുക്കാത്തതിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. അനുഭാവ സത്യഗ്രഹമാണ് മുസ്ലീംലീഗ് നടത്തുന്നത്.
ലീഗ് മുമ്പും നിരാഹാരം ഇരുന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍, കെ.എ ഷാജി എന്നിവരാണ് അനുഭാവ സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും സി.ആര്‍.മഹേഷും നിരാഹാര സമരം നടത്തിവന്ന സമരപ്പന്തലിലേക്ക് പോലീസ് അതിക്രമമുണ്ടായ സാഹചര്യത്തില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനു ശേഷം ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവര്‍ നിരാഹാരം അനുഷ്ഠിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഇതിനൊപ്പം ചേരുകയായിരുന്നു.
No comments:
Post a Comment